അഅ്സം ഖാന് വീണ്ടും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രചാരണ വിലക്ക്
BY JSR30 April 2019 6:57 PM GMT
X
JSR30 April 2019 6:57 PM GMT
രാംപൂര്‍: ഉത്തര്‍പ്രദേശിലെ രാംപൂരില്‍ നിന്നും എസ്പി സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന അഅ്സം ഖാന് വീണ്ടും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രചാരണ വിലക്ക്. ബുധനാഴ്ച രാവിലെ ആറുമണി മുതല്‍ 48 മണിക്കുറാണ് വിലക്ക്. ഈ മാസം ഇതു രണ്ടാം തവണയാണ് അഅ്സംഖാനെ കമ്മീഷന് പ്രചാരണത്തില്‍ നിന്നു വിലക്കുന്നത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്ക്കെതിരേ പ്രകോപനപരമായി സംസാരിച്ചനും മതവികാരം ഇളക്കിവിട്ടു എന്നതിനുമാണ് നടപടി എന്നു കമ്മീഷന് വ്യക്തമാക്കി. എന്നാല്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്ക്കെതിരേ എന്തു പരാമര്‍ശമാണ് ഖാന് നടത്തിയതെന്നു വ്യക്തമാക്കാന്‍ കമ്മീഷന് തയ്യാറായില്ല. രാംപൂരിലെ ബിജെപി സ്ഥാനാര്‍ഥി ജയപ്രദക്കെതിരേ അപകീര്‍ത്തിപരമായ പ്രസ്താവന നടത്തിയെന്നാരോപിച്ചാണ് കമ്മീഷന് നേരത്തെ അഅ്സംഖാന് തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ നിന്നും വിലക്കിയത്.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT