ന്യൂറോ സര്ജന്റെ കൊലപാതകം: തമിഴ്നാട്ടില് ഏഴ് പ്രതികള്ക്ക് വധശിക്ഷ; രണ്ട് പ്രതികള്ക്ക് ഇരട്ട ജീവപര്യന്തം

ചെന്നൈ: തമിഴ്നാട്ടില് കുടുംബവഴക്കിനെത്തുടര്ന്ന് പ്രസിദ്ധ ന്യൂറോ സര്ജന് ഡോ.എസ് ഡി സുബ്ബയ്യ (58)യെ കൊലപ്പെടുത്തിയ കേസില് ഏഴുപ്രതികളെ വധശിക്ഷയ്ക്ക് വിധിച്ചു. രണ്ട് പ്രതികളെ ഇരട്ട ജീവപര്യന്തം തടവിനും ശിക്ഷിച്ചു. ചെന്നൈയിലെ സെഷന്സ് കോടതിയാണ് വിധിപ്രസ്താവനം നടത്തിയത്. കേസില് ആകെ പത്ത് പ്രതികളാണുണ്ടായിരുന്നത്. വധശിക്ഷ ലഭിച്ചവരില് രണ്ട് അഭിഭാഷകരും ഉള്പ്പെടുന്നു. ഒരു പ്രതിയെ പ്രോസിക്യൂഷന് സാക്ഷിയായതിനെത്തുടര്ന്ന് കുറ്റവിമുക്തനാക്കി. 2013 സപ്തംബര് 14നായിരുന്നു സുബ്ബയ്യയുടെ കൊലപാതകം.
ഭൂമിതര്ക്കത്തിന്റെ പേരില് കുടുംബാംഗങ്ങള് വാടകഗുണ്ടകളെ ഉപയോഗിച്ച് വീടിനു മുന്നിലിട്ട് സുബ്ബയ്യയെ ക്രൂരമായി ആക്രമിച്ചു. ഒമ്പത് ദിവസത്തിനുശേഷം ഇദ്ദേഹം ആശുപത്രിയില് മരിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില് ഡോ. ജയിംസ് സതീഷ് കുമാര്, ഗുണ്ടാസംഘാംഗങ്ങളായ മുരുകന്, ശെല്വപ്രകാശ്, അയ്യപ്പന്, അധ്യാപകനായ പൊന്നുസ്വാമി, ഇയാളുടെ ഭാര്യ മേരി പുഷ്പം, മക്കളായ പി ബേസില്, പി ബോറിസ്, യേശുരാജന് എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിനു പിന്നാലെ ഒളിവില്പോയ പ്രധാന പ്രതിയും അഭിഭാഷകനുമായ ബി വില്യംസ് അഞ്ചുവര്ഷത്തിനുശേഷം കോടതിയില് കീഴടങ്ങി.
തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ ഡോക്ടറുടെ ജന്മനാടായ അഞ്ജുഗ്രാമത്തിലെ 2.4 ഏക്കര് സ്ഥലത്തെ ചൊല്ലി സുബ്ബയ്യയും ഇയാളുടെ അകന്ന ബന്ധുവായ പൊന്നുസ്വാമിയും തമ്മില് ഉടലെടുത്ത തര്ക്കമാണു കൊലപാതകത്തില് കലാശിച്ചതെന്നാണ് മാപ്പുസാക്ഷിയായ അയ്യപ്പന് പോലിസിന് മൊഴി നല്കിയത്. പൊന്നുസാമി, ബേസില്, ബോറിസ്, ബി വില്യംസ്, ജെയിംസ് സതീഷ് കുമാര്, മുരുകന്, സെല്വപ്രകാശ് എന്നിവര്ക്കാണ് സെക്ഷന് 302 (കൊലപാതകം), 120 ബി (വധശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യത്തിനുള്ള ക്രിമിനല് ഗൂഢാലോചന) എന്നീ വകുപ്പുകള് ചുമത്തി വധശിക്ഷ വിധിച്ചത്. മറ്റ് രണ്ട് പ്രതികളായ മേരി പുഷ്പത്തിനും യേശുരാജനുമാണ് ഇരട്ട ജീവപര്യന്തം തടവ്.
RELATED STORIES
മുൻഗണനാ റേഷൻ കാർഡുകൾക്ക് ഇനി ഓൺലൈനിൽ അപേക്ഷിക്കാം
20 May 2022 6:51 PM GMTഫാഷിസത്തിനെതിരേ രാജ്യത്ത് കൂട്ടായ സഖ്യം രൂപപ്പെടണം: പോപുലര് ഫ്രണ്ട്...
20 May 2022 6:31 PM GMTപരാതികള് വ്യാപകം: യൂബറിനും ഒലയ്ക്കും ഉപഭോക്തൃസംരക്ഷണ അതോറിറ്റിയുടെ...
20 May 2022 6:08 PM GMTരാജ്യത്ത് കുരങ്ങുപനി വ്യാപനസാധ്യത: ജാഗ്രതാനിര്ദേശവുമായി കേന്ദ്ര...
20 May 2022 5:48 PM GMTആവിഷ്കാര സ്വാതന്ത്ര്യം! എന്താണത്?
20 May 2022 5:11 PM GMTകുട്ടികളുടെ സാന്നിധ്യത്തിലെ അറസ്റ്റ് കുട്ടികൾക്ക്...
20 May 2022 4:30 PM GMT