India

കശ്മീര്‍ പ്രശ്‌നം: മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് ട്രംപ്; ആവശ്യമില്ലെന്ന് ഇന്ത്യ

കശ്മീര്‍ പ്രശ്‌നത്തില്‍ മധ്യസ്ഥന്റെ ആവശ്യമില്ലെന്ന് ഇന്ത്യ പ്രതികരിച്ചു. ഇക്കാര്യം യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയെ അറിയിച്ചതായി എസ് ജയശങ്കര്‍ അറിയിച്ചു. മധ്യസ്ഥരോ ചര്‍ച്ചയോ ആവശ്യമെങ്കില്‍ അത് ഇന്ത്യക്കും പാകിസ്താനും ഇടയില്‍ മാത്രം മതിയെന്നും ഇന്ത്യ കൂട്ടിച്ചേര്‍ത്തു.

കശ്മീര്‍ പ്രശ്‌നം: മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് ട്രംപ്; ആവശ്യമില്ലെന്ന് ഇന്ത്യ
X

വാഷിങ്ടണ്‍: കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റെ് ഡോണാള്‍ഡ് ട്രംപ്. ഇന്ത്യയും പാകിസ്താനും ആവശ്യപ്പെട്ടാല്‍ കശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടുമെന്നും ട്രംപ് പറഞ്ഞു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വര്‍ഷങ്ങളായി തുടരുന്ന കശ്മീര്‍ പ്രശ്‌നം പരിഹരിക്കേണ്ടത് ഇന്ത്യയും പാകിസ്താനുമാണ്. ഒത്തുതീര്‍പ്പാക്കാന്‍ താന്‍ സഹായിക്കാന്‍ തയ്യാറാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് താന്‍ മോദിയുമായി സംസാരിച്ചിരുന്നുവെന്നും മധ്യസ്ഥത വഹിക്കണമെന്ന് മോദി തന്നോട് ആവശ്യപ്പെട്ടതായും ട്രംപ് പറഞ്ഞിരുന്നു.

പാകിസ്താന്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടയിലായിരുന്നു ട്രംപ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍, ഇങ്ങനെയൊരു വാദം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം തള്ളിയിരുന്നു. ഇന്ത്യ തന്നോട് ആവശ്യപ്പെട്ടു എന്നല്ല താന്‍ ഇന്ത്യയെ സഹായിക്കാന്‍ സന്നദ്ധനാണെന്നാണ് ട്രംപ് പറഞ്ഞതെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മധ്യസ്ഥതാ വാഗ്ദാനവുമായി ട്രംപ് വീണ്ടും രംഗത്തെത്തിയത്. അതേസമയം, കശ്മീര്‍ പ്രശ്‌നത്തില്‍ മധ്യസ്ഥന്റെ ആവശ്യമില്ലെന്ന് ഇന്ത്യ പ്രതികരിച്ചു. ഇക്കാര്യം യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയെ അറിയിച്ചതായി എസ് ജയശങ്കര്‍ അറിയിച്ചു. മധ്യസ്ഥരോ ചര്‍ച്ചയോ ആവശ്യമെങ്കില്‍ അത് ഇന്ത്യക്കും പാകിസ്താനും ഇടയില്‍ മാത്രം മതിയെന്നും ഇന്ത്യ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it