India

തമിഴ്‌നാട്ടില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; ലിസ്റ്റില്‍ ദയാനിധി മാരനും എ രാജയും കനിമൊഴിയും ടി ആര്‍ ബാലുവും

തമിഴ്‌നാട്ടില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; ലിസ്റ്റില്‍ ദയാനിധി മാരനും എ രാജയും കനിമൊഴിയും ടി ആര്‍ ബാലുവും
X

ചെന്നൈ: തമിഴ്നാട്ടില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഡി.എം.കെ, എ.ഐ.എ.ഡി.എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഡി.എം.കെ. 21 സീറ്റുകളിലേക്കും എ.ഐ.എ.ഡി.എം.കെ. 16 സീറ്റുകളിലേക്കുമാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. 39 സീറ്റുകളാണ് തമിഴ്നാട്ടിലുള്ളത്. ഡി.എം.കെ. സ്ഥാനാര്‍ഥിയായി സെന്‍ട്രല്‍ ചെന്നൈയില്‍ ദയാനിധി മാരന്‍ മത്സരിക്കും. ശ്രീപെരുംപതൂരില്‍ ടി.ആര്‍. ബാലു വീണ്ടും മത്സരിക്കും. നീലഗിരിയില്‍ എ രാജയും തൂത്തുക്കുടിയില്‍ കനിമൊഴിയും വീണ്ടും ജനവിധി തേടും. സി.പി.എമ്മില്‍നിന്ന് ഏറ്റെടുത്ത കോയമ്പത്തൂരില്‍ ഗണപതി രാജ്കുമാറാണ് സ്ഥാനാര്‍ഥി. കോണ്‍ഗ്രസില്‍നിന്ന് ഏറ്റെടുത്ത ആറണിയില്‍ ധരണി വെന്തനും തേനിയില്‍ തങ്ക തമിഴ്സെല്‍വനും മത്സരിക്കും.

സ്ഥാനാര്‍ഥി പട്ടികയ്ക്കൊപ്പം തിരഞ്ഞെടുപ്പ് പ്രകടനപത്രികയും മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പുറത്തിറക്കി. പൗരത്വഭേദഗതി നിയമം, ഏകസിവില്‍കോഡ്, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നിവ പിന്‍വലിക്കുമെന്ന് പ്രകടന പത്രികയില്‍ പറയുന്നു. പാചകവാതകനിരക്ക് 500 രൂപയാക്കുമെന്നും പെട്രോളിന് 75 രൂപയും ഡീസലിന് 65 രൂപയുമാക്കി കുറയ്ക്കുമെന്നും വാഗ്ദാനമുണ്ട്. ചെന്നൈയില്‍ സുപ്രീംകോടതി ബെഞ്ച്, പുതുച്ചേരിക്ക് സംസ്ഥാന പദവി, നീറ്റ് പരീക്ഷ എടുത്തുകളയും തുടങ്ങിയ വാഗ്ദാനങ്ങളും പത്രികയിലുണ്ട്.





Next Story

RELATED STORIES

Share it