India

ഡല്‍ഹിയിലെ കോച്ചിങ് കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ പോലിസ് നിര്‍ദ്ദേശം.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ വേണ്ടി വരുന്ന വിദ്യാര്‍ഥികളാണ് ഇവിടെ വരുന്നവരില്‍ ഭൂരിഭാഗവും.

ഡല്‍ഹിയിലെ കോച്ചിങ് കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ പോലിസ് നിര്‍ദ്ദേശം.
X

ന്യൂഡല്‍ഹി: നോര്‍ത്ത് ഡല്‍ഹിയിലെ മുഖര്‍ജി നഗര്‍ പ്രദേശത്തിലെ എല്ലാ കോച്ചിങ് കേന്ദ്രങ്ങളും അടച്ചു പൂട്ടാന്‍ പോലിസ് നിര്‍ദേശിച്ചു. ഈമാസം 24 മുതല്‍ ജനുവരി 2 വരെ അടച്ചിടാനാണ് നിര്‍ദേശിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ വേണ്ടി വരുന്ന വിദ്യാര്‍ഥികളാണ് ഇവിടെ വരുന്നവരില്‍ ഭൂരിഭാഗവും.

പോലിസ് ഉദ്യോഗസ്ഥന്‍ വിദ്യാര്‍ഥികളോട് സ്ഥലം വിട്ട് പോവാന്‍ ആവശ്യപ്പെടുന്ന ദൃശ്യം പുറത്ത് വന്നിരുന്നു. ഡല്‍ഹിയെ സ്ഥിതിഗതികള്‍ മോശമാണന്നും ഇവിടെ നിന്നാല്‍ നിങ്ങളുടെ ഭാവി നശിക്കുമെന്നും അതുകൊണ്ട് ആരും പ്രതിഷേധത്തില്‍ പങ്കെടുക്കരുതെന്ന പോലിസ് ഉത്തരവിടുന്നതായുള്ള വീഡിയോയിരുന്നു അത്. എന്നാല്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണന്നും അത്തരമൊരു ഉത്തരവ് ഞങ്ങളുടെ ഭഗത്ത് നിന്ന് വന്നിട്ടില്ലന്നും അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ യോഗോ ഗ്രാജ് പറഞ്ഞു.

അതേസമയം കോച്ചിങ് കേന്ദ്രങ്ങള്‍ക്കെതിരെയും ചുറ്റുമുള്ള പെയിന്‍ ഗസ്റ്റ് റൂമുകള്‍ക്കെതിരെയും പോലിസ് കേസെടുത്തു. മാത്രവുമല്ല വീഡിയോയുടെ ഉള്ളടക്കം എഡിറ്റ് ചെയ്യാനും അത് സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കംചെയ്യാനും ആവശ്യപ്പെട്ടതായി റിപോർട്ടുണ്ട്.

Next Story

RELATED STORIES

Share it