India

വിദ്വേഷ പ്രസംഗം: ഉവൈസിക്കെതിരായ പരാതി പുനരന്വേഷിക്കണമെന്നു കോടതി

2015ല്‍ പോലിസ് ഉവൈസിക്കെതിരേ കേസെടുത്തിരുന്നെങ്കിലും പരാതി നിലനില്‍ക്കില്ലെന്നു കാണിച്ചു കഴിഞ്ഞ വര്‍ഷം പോലിസ് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. ആരോപണം അടിസ്ഥാന രഹിതമാണെന്നും പരാതിക്കടിസ്ഥാനമായ വീഡിയോയോ മറ്റു തെളിവുകളോ ഹാജരാക്കാന്‍ പരാതിക്കാര്‍ക്കായില്ലെന്നും പോലിസ് വ്യക്തമാക്കിയിരുന്നു.

വിദ്വേഷ പ്രസംഗം: ഉവൈസിക്കെതിരായ പരാതി പുനരന്വേഷിക്കണമെന്നു കോടതി
X

ഹൈദരാബാദ്: വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ചു ആള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസിക്കെതിരേ നല്‍കിയ പരാതി പുനരന്വേഷിക്കണമെന്നു ഡല്‍ഹി കര്‍ക്കര്‍ദൂമ കോടതി. 2014ല്‍ ഉവൈസി നടത്തിയ പ്രസംഗത്തെ കുറിച്ചു പോലിസ് കേസെടുത്തെങ്കിലും സത്യസന്ധമായ അന്വേഷണം നടത്താതെ കേസവസാനിപ്പിച്ചുവെന്നു കാണിച്ചു പരാതിക്കാരനായ അജയ് ഗൗതമാണ് കോടതിയെ സമീപിച്ചത്. പരാതിയില്‍ കേസെടുത്തെങ്കിലും ഉവൈസിയെ ചോദ്യം ചെയ്യാനോ തെളിവുകള്‍ പരിശോധിക്കാനോ പോലിസ് തയ്യാറായില്ലെന്നു പരാതിക്കാരന്‍ ഹരജിയില്‍ ആരോപിച്ചു. കോടതി നിര്‍ദേശത്തെ തുടര്‍ന്നാണു 2015ല്‍ പോലിസ് ഉവൈസിക്കെതിരേ കേസെടുത്തത്. എന്നാല്‍ കേസ് നിലനില്‍ക്കില്ലെന്നു കാണിച്ചു കഴിഞ്ഞ വര്‍ഷം പോലിസ് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. ആരോപണം അടിസ്ഥാന രഹിതമാണെന്നും പരാതിക്കടിസ്ഥാനമായ വീഡിയോയോ മറ്റു തെളിവുകളോ ഹാജരാക്കാന്‍ പരാതിക്കാര്‍ക്കായില്ലെന്നും പോലിസ് വ്യക്തമാക്കിയിരുന്നു. ഇതിനെതിരേയാണ് പരാതിക്കാരന്‍ വീണ്ടും കോടതിയെ സമീപിച്ചത്.

Next Story

RELATED STORIES

Share it