India

ഡല്‍ഹി സ്‌ഫോടനം; കാറിലെ സിഎന്‍ജി സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് റിപോര്‍ട്ട്; കെട്ടിടങ്ങള്‍ പ്രകമ്പനംകൊണ്ടു; വാഹനഭാഗങ്ങള്‍ തെറിച്ചത് 300 മീറ്റര്‍ അകലേയ്ക്ക്

ഡല്‍ഹി സ്‌ഫോടനം; കാറിലെ സിഎന്‍ജി സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് റിപോര്‍ട്ട്; കെട്ടിടങ്ങള്‍ പ്രകമ്പനംകൊണ്ടു; വാഹനഭാഗങ്ങള്‍ തെറിച്ചത് 300 മീറ്റര്‍ അകലേയ്ക്ക്
X

ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുണ്ടായ സ്‌ഫോടനത്തിന്റെ പ്രകമ്പനത്തില്‍ സമീപത്തെ തെരുവുവിളക്കുകള്‍ തകരുകയും കാറുകള്‍ 300 മീറ്റര്‍ അകലേക്കുവരെ തെറിച്ചുപോയതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. 20 ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്. ഒരു കാറിലെ സിഎന്‍ജി സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സ്‌ഫോടനത്തില്‍ ആറോളം വാഹനങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. സ്ഫോടനത്തിനു പിന്നാലെ സമീപത്തുണ്ടായിരുന്ന വാഹനങ്ങളിലേയ്ക്ക് തീ പടരുകയായിരുന്നു. സ്‌ഫോടനത്തിന്റെ ആഘാതം കാരണം ഏതാനും മീറ്ററുകള്‍ അകലെ പാര്‍ക്ക് ചെയ്തിരുന്ന ചില വാഹനങ്ങളുടെ ഗ്ലാസുകളടക്കം തകര്‍ന്നിട്ടുണ്ട്.

സ്‌ഫോടനം സംബന്ധിച്ച് 6.55-ഓടെയാണ് വിവരം ലഭിക്കുന്നതെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ദേശീയ മാധ്യമത്തോട് പറഞ്ഞു. വളരെ ശക്തമായ സ്‌ഫോടനമാണ് നടന്നതെന്ന് ഡല്‍ഹി പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. 10 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പേര്‍ക്ക് പരിക്കേറ്റതായും ദേശീയമാധ്യമങ്ങള്‍ വ്യക്തമാക്കുന്നു. പരിക്കേറ്റവരെ സമീപത്തെ ലോക് നായക് ജയ് പ്രകാശ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.




Next Story

RELATED STORIES

Share it