India

ഡല്‍ഹി ആസിഡ് ആക്രമണം; ഇരയുടെ പിതാവിനെതിരേ പരാതി നല്‍കി പ്രതിയുടെ ഭാര്യ

ഡല്‍ഹി ആസിഡ് ആക്രമണം; ഇരയുടെ പിതാവിനെതിരേ പരാതി നല്‍കി പ്രതിയുടെ ഭാര്യ
X

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോളജ് വിദ്യാര്‍ഥിനിക്ക് നേരെ നടന്ന ആസിഡ് ആക്രമണത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവിനെതിരേ മുഖ്യ പ്രതിയുടെ ഭാര്യ പരാതിയുമായി രംഗത്തെത്തി. പെണ്‍കുട്ടിയുടെ പിതാവ് ലൈംഗികമായി ചൂഷണം ചെയ്യുകയും ബ്ലാക്ക് മെയില്‍ ചെയ്യുകയും ചെയ്തതായാണ് യുവതിയുടെ ആരോപണം.

20 വയസുള്ള കോളജ് വിദ്യാര്‍ഥിനിയെ കോളജിലേക്ക് പോവും വഴി ആസിഡ് ആക്രമണം നടത്തുകയും ഇരു കൈകള്‍ക്കും പോള്ളലേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. പ്രതികളെ പോലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ആക്രമണത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. പ്രാഥമിക അന്വേഷണത്തില്‍ പ്രതി മാസങ്ങളായി സ്ത്രീയെ പിന്തുടരുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇഷാന്‍, അര്‍മാന്‍ എന്നിവരുള്‍പ്പെടെ മൂന്ന് പ്രതികള്‍ ഒളിവിലാണ്. പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് തിരച്ചില്‍ നടത്തുകയാണ്.






Next Story

RELATED STORIES

Share it