India

ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; 13 പേര്‍ക്ക് പരിക്ക്

ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; 13 പേര്‍ക്ക് പരിക്ക്
X

ന്യൂഡല്‍ഹി: തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജാമിഅ മില്ലിയ ഇസ്‌ലാമിയ നഗറില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 13 പേര്‍ക്ക് പരിക്കേറ്റു. ഫാസ്റ്റ് ഫുഡ് റസ്‌റ്റോറന്റിലാണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. അഗ്‌നിശമനസേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.

ഉച്ചകഴിഞ്ഞ് 3.49 ന് തീപ്പിടിത്തത്തെക്കുറിച്ചുള്ള ഒരു ഫോണ്‍ കോള്‍ ലഭിച്ചു. മൂന്ന് ഫയര്‍ യൂനിറ്റുകള്‍ സംഭവസ്ഥലത്ത് എത്തിയതായി ഡല്‍ഹി ഫയര്‍ സര്‍വീസ് ഡയറക്ടര്‍ അതുല്‍ ഗാര്‍ഗ് പറഞ്ഞു. പരിക്കേറ്റവരെ ഹോളി ഫാമിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിലര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റുവെന്നാണ് വിവരം.

Next Story

RELATED STORIES

Share it