India

ഉന്നാവോ: യുവതിയുടെ ആരോഗ്യനില അതീവ ഗുരുതരം

കഴിഞ്ഞ മാര്‍ച്ചില്‍ ബലാത്സംഗത്തിന് ഇരയായ യുവതിയെയാണ് പ്രതിയും സുഹൃത്തുക്കളും ചേര്‍ന്ന് കഴിഞ്ഞ ദിവസം തീകൊളുത്തിയത്.

ഉന്നാവോ: യുവതിയുടെ ആരോഗ്യനില അതീവ ഗുരുതരം
X

ന്യൂഡല്‍ഹി: ഉന്നാവോയില്‍ ബലാത്സംഗം ചെയ്യപ്പെടുകയും പ്രതികള്‍ തീകൊളുത്തി കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത യുവതിയുടെ ആരോഗ്യനില അതീവഗുരുതരം. വെന്റിലേറ്റര്‍ സഹായത്തോടെയാണ് പെണ്‍കുട്ടി നിലവില്‍ കഴിയുന്നതെന്നും രക്ഷപ്പെടാന്‍ നേരിയ സാധ്യത മാത്രമാണുള്ളതെന്നും ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ സുനില്‍ ഗുപ്ത പറഞ്ഞു. വിദഗ്ധ ചികില്‍സയ്ക്കായി യുവതിയെ ഇന്നലെ വൈകുന്നേരം ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

കഴിഞ്ഞ മാര്‍ച്ചില്‍ ബലാത്സംഗത്തിന് ഇരയായ യുവതിയെയാണ് പ്രതിയും സുഹൃത്തുക്കളും ചേര്‍ന്ന് കഴിഞ്ഞ ദിവസം തീകൊളുത്തിയത്. 90 ശതമാനത്തില്‍ അധികം പൊള്ളലേറ്റ നിലയിലാണ് യുവതി. ഉന്നാവോ ആശുപത്രിയിലും പിന്നീട് ലക്‌നോ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതിനാലാണ് ഡല്‍ഹിയിലേക്ക് മാറ്റിയത്.

യുവതിയുടെ ചികില്‍സാ ചെലവ് വഹിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. മുഖ്യപ്രതി ശിവം ത്രിവേദി ഉള്‍പ്പടെ അഞ്ച് പ്രതികളെയും പോലിസ് പിടികൂടിയിട്ടുണ്ട്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും. ഉന്നാവ് എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.


Next Story

RELATED STORIES

Share it