എറണാകുളം ജില്ലയില്‍ ഇന്ന് 437 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.23 %
433 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.നാലു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 437 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 6.23 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.433 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.നാലു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഇന്ന് 633 പേര് രോഗ മുക്തി നേടി.668 പേരെ കൂടി പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 1222 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.
വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 18684 ആണ്. 5188 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 7017 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.ഇന്ന് നടന്ന കൊവിഡ് വാക്സിനേഷനില്‍ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 9793 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതില്‍ 943 ആദ്യ ഡോസും, 8850 സെക്കന്റ് ഡോസുമാണ്. കൊവിഷീല്‍ഡ് 9642 ഡോസും, 131 ഡോസ് കൊവാക്സിനും, 20 ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്.
RELATED STORIES
അവസാനമായി ഭര്‍ത്താവിനെ ഒരു നോക്ക് കാണാൻ കഴിയാതെ അമൃത; എയര്‍...
14 May 2024 8:16 AM GMTകണ്ണൂരിലെ വാർട്ടർ തീം പാർക്കിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രഫസർ...
14 May 2024 7:35 AM GMTമലബാർ വിദ്യാഭ്യാസ വിവേചനം: പ്രതിസന്ധി പരിഹരിക്കും വരെ പ്രക്ഷോഭമെന്ന്...
14 May 2024 7:25 AM GMTകോഴിക്കോട് ആംബുലൻസ് ട്രാന്‍സ്ഫോര്‍മറില്‍ ഇടിച്ച് കത്തി രോഗിക്ക്...
14 May 2024 5:24 AM GMTഗസയിൽ ഇസ്രായേൽ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു
14 May 2024 4:12 AM GMTവര്‍ഗീയ വിദ്വേഷ പ്രചാരണം; ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസിനും അവതാരകനുമെതിരേ ...
13 May 2024 5:28 PM GMT