India

കൊവിഡ് 19: ഹരിയാനയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികള്‍ക്ക് യാത്രാസൗകര്യം ഏര്‍പ്പെടുത്തി

ഇന്ന് ഉച്ചയ്ക്ക് 1.40 നുള്ള 12484 അമൃത്സര്‍ കൊച്ചുവേളി എക്‌സ്പ്രസ് ട്രെയിനില്‍ 40 ബര്‍ത്തുകളും 16 സിറ്റിങ്ങുകളുമായി അനുവദിക്കപ്പെട്ട പ്രത്യേക കോച്ചില്‍ ജാമിഅ മില്ലിയ സര്‍വകലാശാലയിലെ ഒരു വിദ്യാര്‍ഥി ഉള്‍പ്പെടെ 52 വിദ്യാര്‍ഥികള്‍ ന്യൂഡല്‍ഹി റെയില്‍വെ സ്റ്റേഷനില്‍നിന്നും നാട്ടിലേക്ക് തിരിച്ചു.

കൊവിഡ് 19: ഹരിയാനയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികള്‍ക്ക് യാത്രാസൗകര്യം ഏര്‍പ്പെടുത്തി
X

ന്യൂഡല്‍ഹി: കൊവിഡ് 19 പ്രതിരോധനടപടികളുടെ ഭാഗമായി കാംപസും ഹോസ്റ്റലും അടച്ച സാഹചര്യത്തില്‍ ഹരിയാനയിലെ മഹീന്ദ്രഗര്‍ കേന്ദ്രസര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ഥികള്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിന് റെയില്‍വേ പ്രത്യേക കോച്ച് അനുവദിച്ചു. കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി ഡോ.എ സമ്പത്ത് റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന് കത്ത് അയക്കുകയും കേന്ദ്രമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായി നേരിട്ട് സംസാരിച്ചതിന്റെയും അടിസ്ഥാനത്തിലാണ് നാട്ടിലേക്ക് വിദ്യാര്‍ഥികള്‍ക്ക് മടങ്ങാന്‍ റെയില്‍വെ പ്രത്യേക കോച്ച് അനുവദിച്ചത്.

ഇന്ന് ഉച്ചയ്ക്ക് 1.40 നുള്ള 12484 അമൃത്സര്‍ കൊച്ചുവേളി എക്‌സ്പ്രസ് ട്രെയിനില്‍ 40 ബര്‍ത്തുകളും 16 സിറ്റിങ്ങുകളുമായി അനുവദിക്കപ്പെട്ട പ്രത്യേക കോച്ചില്‍ ജാമിഅ മില്ലിയ സര്‍വകലാശാലയിലെ ഒരു വിദ്യാര്‍ഥി ഉള്‍പ്പെടെ 52 വിദ്യാര്‍ഥികള്‍ ന്യൂഡല്‍ഹി റെയില്‍വെ സ്റ്റേഷനില്‍നിന്നും നാട്ടിലേക്ക് തിരിച്ചു. ഇവരില്‍ 18 പേര്‍ പെണ്‍കുട്ടികളും 34 പേര്‍ ആണ്‍കുട്ടികളുമാണ്.

വിദ്യാര്‍ഥികളെ യാത്രയാക്കാന്‍ കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി ഡോ. എ സമ്പത്തും പ്രോട്ടോക്കോള്‍ ഓഫിസര്‍ എസ് സന്തോഷ്‌കുമാര്‍, ലെയ്‌സണ്‍ ഓഫിസര്‍ (ഇന്‍ചാര്‍ജ്) ശിവപ്രസാദ് തുടങ്ങിയവരും റെയില്‍വേ സ്റ്റേഷനിലെത്തിയിരുന്നു. വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും പായ്ക്കറ്റുകളിലാക്കി കേരള ഹൗസില്‍നിന്നും റെയില്‍വെ സ്റ്റേഷനിലെത്തിച്ചുനല്‍കിയിരുന്നു.

Next Story

RELATED STORIES

Share it