Latest News

ഗള്‍ഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി

ഗള്‍ഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി
X

ന്യൂഡല്‍ഹി: ഗള്‍ഫ് മേഖലയിലെ സുരക്ഷാ സാഹചര്യം പരിഗണിച്ച് ഏഴു രാജ്യങ്ങളിലെ സിബിഎസ്ഇ സ്‌കൂളുകളിലെ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ റദ്ദാക്കി. ഇന്ന് പുറത്തിറക്കിയ ഔദ്യോഗിക സര്‍ക്കുലറിലൂടെയാണ് സിബിഎസ്ഇ തീരുമാനം അറിയിച്ചത്. ബഹ്‌റയ്ന്‍, ഇറാന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ സ്‌കൂളുകളിലാണ് പരീക്ഷകള്‍ റദ്ദാക്കിയത്. 2026 മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 10 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും നേരത്തെ മാറ്റിവച്ച പരീക്ഷകളും ഇതോടെ റദ്ദായതായി സിബിഎസ്ഇ വ്യക്തമാക്കി.

മേഖലയിലെ നിലവിലെ സംഘര്‍ഷാവസ്ഥയും സ്‌കൂളുകളില്‍ നിന്ന് ലഭിച്ച നിര്‍ദേശങ്ങളും പരിഗണിച്ചാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ മാറ്റിവച്ചിരുന്ന പരീക്ഷകള്‍ ഇനി നടത്തില്ലെന്നും വിദ്യാര്‍ഥികളുടെ പരീക്ഷാഫലം സംബന്ധിച്ച അന്തിമ തീരുമാനം പിന്നീട് അറിയിക്കുമെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഇതിനുമുന്‍പ് പത്താം ക്ലാസ് പരീക്ഷകളും സിബിഎസ്ഇ റദ്ദാക്കിയിരുന്നു. ഉയര്‍ന്ന വിദ്യാഭ്യാസ പ്രവേശനത്തിന് പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നിര്‍ണായകമായതിനാല്‍ പുതിയ തീരുമാനം വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കിയിരിക്കുകയാണ്.

Next Story

RELATED STORIES

Share it