India

ഡിജിറ്റല്‍ മാധ്യമങ്ങളിലെ നിയന്ത്രണം മാധ്യമ പ്രവര്‍ത്തനത്തിനെതിരായ നഗ്‌നമായ കയ്യേറ്റം: ശശി കുമാര്‍

അധികാര കേന്ദ്രങ്ങളെ ഭയക്കാതെ സത്യം വിളിച്ചുപറയാനുള്ള ധൈര്യവും വ്യക്തതയും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കായതിനാല്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് എതിരായ നഗ്‌നമായ കയ്യേറ്റമാണിത്.

ഡിജിറ്റല്‍ മാധ്യമങ്ങളിലെ നിയന്ത്രണം മാധ്യമ പ്രവര്‍ത്തനത്തിനെതിരായ നഗ്‌നമായ കയ്യേറ്റം: ശശി കുമാര്‍
X

കോഴിക്കോട്: ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കും സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ തീരുമാനത്തെ അപലപിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശശി കുമാര്‍. ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസ് ചെയ്തു കൊണ്ടിരുന്ന സിനിമകള്‍ക്കും പരിപാടികള്‍ക്കുമൊപ്പം ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളെയും വാര്‍ത്ത വിനിമയ മന്ത്രാലയത്തിന് കീഴില്‍ കൊണ്ടുവരാനുള്ള നീക്കം ലജ്ജാകരവും അത്ര തന്നെ ഹീനവുമാണെന്ന് മനോരമ ഓണ്‍ലൈനില്‍ എഴുതിയ ലേഖനത്തിലൂടെ അദ്ദേഹം അഭിപ്രായപ്പെട്ടു.

വിദ്വേഷ പ്രചാരണത്തെ അഭിപ്രായ സ്വാതന്ത്ര്യമായി കണക്കാക്കണമെന്ന വാദമുയര്‍ത്തിയ സുദര്‍ശന്‍ ടിവി കേസിന്റെ പരിഗണനക്കിടെ മുഖ്യധാരാ ടിവി ചാനലുകള്‍ക്ക് പകരം ഡിജിറ്റല്‍ മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന് സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടതിനെ കൗശലമായേ കാണാനാകൂ. അധികാര കേന്ദ്രങ്ങളെ ഭയക്കാതെ സത്യം വിളിച്ചുപറയാനുള്ള ധൈര്യവും വ്യക്തതയും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കായതിനാല്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് എതിരായ നഗ്‌നമായ കയ്യേറ്റമാണിത്.

മുന്‍കൂര്‍ സെന്‍സര്‍ഷിപ്പിനു വിധേയമായി മാത്രം പ്രദര്‍ശനത്തിനെത്തുന്ന ഒരേയൊരു മാധ്യമമായ സിനിമയേയും, വാര്‍ത്താ മാധ്യമങ്ങളേയും ഈ നടപടി ചേര്‍ത്തുകെട്ടുന്നു എന്നും ഇത്തരം നീക്കങ്ങളിലൂടെ മാധ്യമ സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം എന്നീ വിഷയങ്ങളെ ഒറ്റയടിക്ക് ഹൈജാക്ക് ചെയ്ത് സര്‍ക്കാര്‍ നിയന്ത്രണം വഴി ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.


Next Story

RELATED STORIES

Share it