കശ്മീര്‍: ബിജെപിയെ പിന്തുണച്ച് കോണ്‍ഗ്രസ്സ് എംഎല്‍എയും
അഞ്ച് തവണ റായ്ബറേലി എംഎല്‍എയായിരുന്ന അഖിലേഷ് സിംഗിന്റെ മകളാണ് അദിതി സിംഗ്. ഇവര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറുമെന്ന് അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെയാണ് ബിജെപി അനുകൂല പ്രസ്താവന.
ലക്നൗ: കശ്മീരിന് പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ പിന്തുണച്ച് രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തരില്‍ പ്രധാനിയും സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലെ എംഎല്‍എയുമായ അദിതി സിംഗ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും രാഹുല്‍ ഗാന്ധിയുടെയും നിലപാടുകള്‍ തള്ളിയാണ് അദിതി ബിജെപിക്ക് അനുകൂല നിലപാട് സ്വീകരിച്ചത്. പ്രത്യേക പദവി റദ്ദാക്കിയതിലൂടെ കശ്മീരില്‍ വികസനം സാധ്യമാകുമെന്നും ബില്ലിനെ പിന്തുണച്ചത് വ്യക്തിപരമാണെന്നും അദിതി സിംഗ് ട്വിറ്ററില്‍ കുറിച്ചു. അതേസമയം, കശ്മീരിലെ ജനങ്ങളുടെ ശബ്ദത്തെ അടിച്ചമര്‍ത്തരുതെന്നും അദിതി പറഞ്ഞു.
ഉത്തര്‍പ്രദേശ് നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എയാണ് അദിതി സിംഗ്. അഞ്ച് തവണ റായ്ബറേലി എംഎല്‍എയായിരുന്ന അഖിലേഷ് സിംഗിന്റെ മകളാണ് അദിതി സിംഗ്. ഇവര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറുമെന്ന് അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെയാണ് ബിജെപി അനുകൂല പ്രസ്താവന.
RELATED STORIES
കസ്റ്റഡി കൊലപാതകം: ആള്‍ക്കൂട്ടം പോലിസ് സ്റ്റേഷന് കത്തിച്ചു (വീഡിയോ)
21 May 2022 6:52 PM GMTനിര്‍മാണ മേഖലയ്ക്ക് ആശ്വാസം; സിമന്റിനും കമ്പിക്കും വില കുറയും
21 May 2022 5:16 PM GMTമഴ മുന്നറിയിപ്പില്‍ മാറ്റം: സംസ്ഥാനത്ത് മഴ തുടരും; എട്ടു ജില്ലകളില്‍ ...
21 May 2022 4:30 PM GMTഫോട്ടോ സ്റ്റോറി: റിപബ്ലിക്കിനെ സംരക്ഷിക്കും; കരുത്തുറ്റ ചുവടുവയ്പുമായി ...
21 May 2022 2:38 PM GMTഹണിട്രാപ്പില്‍ കുടുങ്ങി ഐഎസ്ഐക്ക് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി...
21 May 2022 2:22 PM GMTആദിവാസി പെൺകുട്ടിയെ കൂട്ടബലാൽസംഗം ചെയ്ത് വ്യാജ ഏറ്റുമുട്ടലിൽ...
21 May 2022 1:53 PM GMT