India

ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസ്സ് വക്താക്കള്‍ പോകേണ്ടതില്ല; വിലക്കേര്‍പ്പെടുത്തി എഐസിസി

കഴിഞ്ഞ അഞ്ച് വര്‍ഷം ന്യായമായ ഇടം കോണ്‍ഗ്രസിന് കിട്ടിയിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ പലതവണ പരാതി ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ഔദ്യോഗിക പ്രതിനിധികളും വക്താക്കളും മാധ്യമങ്ങളോട് അകലം പാലിക്കണമെന്ന നിര്‍ദ്ദേശം എഐസിസി മുന്നോട്ട് വയ്ക്കുന്നത്.

ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസ്സ് വക്താക്കള്‍ പോകേണ്ടതില്ല;   വിലക്കേര്‍പ്പെടുത്തി എഐസിസി
X

ന്യൂഡല്‍ഹി: ഒരു മാസത്തേക്ക് ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസ്സ് പ്രതിനിധികള്‍ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനം. ടെലിവിഷന്‍ ചര്‍ച്ചകള്‍ക്ക് പോകേണ്ടതില്ലെന്നാണ് എഐസിസി നേതൃത്വം അറിയിച്ചിട്ടുള്ളത്. കോണ്‍ഗ്രസ് പ്രതിനിധികളെ പാനലില്‍ ഉള്‍പ്പെടുത്തരുതെന്ന് ചാനല്‍ പ്രതിനിധികളോടും എഐസിസി ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയാണ് ട്വിറ്ററില്‍ ഇക്കാര്യം അറിയിച്ചത്.


കഴിഞ്ഞ അഞ്ച് വര്‍ഷം ന്യായമായ ഇടം കോണ്‍ഗ്രസിന് കിട്ടിയിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ പലതവണ പരാതി ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ഏറെ പ്രതിസന്ധിയിലൂടെ കോണ്‍ഗ്രസ് സംഘനാ സംവിധാനം കടന്ന് പോകുമ്പോള്‍ ഔദ്യോഗിക പ്രതിനിധികളും വക്താക്കളും മാധ്യമങ്ങളോട് അകലം പാലിക്കണമെന്ന നിര്‍ദ്ദേശം എഐസിസി മുന്നോട്ട് വയ്ക്കുന്നത്.

ഒരുമാസത്തിനകം പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം മുതിര്‍ന്ന നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. രാഹുലിന്റെ രാജി തീരുമാനത്തോടെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പുറമെ സംഘടനാപരമായും വലിയ പ്രതിസന്ധിയാണ് കോണ്‍ഗ്രസ് നേരിടുന്നത്. ഇതിനിടെയാണ് ചാനല്‍ ചര്‍ച്ചകള്‍ക്ക് ഒരുമാസത്തേക്ക് വക്താക്കളെ അയക്കേണ്ടതില്ലെന്ന തീരുമാനം എഐസിസി അറിയിക്കുന്നത്.

തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ തുടരാനാകില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് രാഹുല്‍ ഗാന്ധി. നെഹ്‌റു കുടുംബത്തിന് പുറത്ത് നിന്ന് ഒരാള്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് വരട്ടെ എന്ന നിലപാടിലാണ് രാഹുല്‍.

അതിനിടെ ലോക്‌സഭാ കക്ഷി നേതാവിനെ കണ്ടെത്താനുള്ള യോഗം ശനിയാഴ്ച ചേരും. രാഹുല്‍ കക്ഷി നേതാവായി വരുമോ എന്നത് തന്നെയാണ് പ്രധാന ചോദ്യം.




Next Story

RELATED STORIES

Share it