എസ് വി രംഗനാഥന്‍ കഫേ കോഫി ഡേ ഇടക്കാല ചെയര്‍മാന്‍

കമ്പനിയുടെ ഇടക്കാല ചീഫ് ഓപറേറ്റിങ് ഓഫിസറായി നിതിന്‍ ബഗ്മാനെയും നിയമോപദേശകനായി സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസിനെയും നിയമിച്ചിട്ടുണ്ട്

എസ് വി രംഗനാഥന്‍ കഫേ കോഫി ഡേ ഇടക്കാല ചെയര്‍മാന്‍

ബംഗളൂരു: കഫേ കോഫിഡേ എന്റര്‍പ്രൈസസിന്റെ ഇടക്കാല ചെയര്‍മാനായി സ്വതന്ത്ര ഡയറക്ടറായിരുന്ന എസ് വി രംഗനാഥനെ നിയമിച്ചു. ഉടമ വിജി സിദ്ദാര്‍ത്ഥയുടെ ആത്മഹത്യയെ തുടര്‍ന്ന് കഫേ കോഫി ഡേ ബോര്‍ഡ് യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്. കമ്പനിയുടെ ഇടക്കാല ചീഫ് ഓപറേറ്റിങ് ഓഫിസറായി നിതിന്‍ ബഗ്മാനെയും നിയമോപദേശകനായി സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസിനെയും നിയമിച്ചിട്ടുണ്ട്. നിക്ഷേപകരുടെയും ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കോഫി ഡേ പ്രതിജ്ഞാബദ്ധമാണെന്നും ബോര്‍ഡ് ഇറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. കഫേ കോഫി ഡേ സ്ഥാപകനും കര്‍ണാടക മുന്‍ മുഖ്യനന്ത്രി എസ് എം കൃഷ്ണയുടെ മരുമകനുമായ വി ജി സിദ്ധാര്‍ത്ഥയെ കഴിഞ്ഞ ദിവസമാണ് നേത്രാവതി പുഴയില്‍ കാണാതായത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.RELATED STORIES

Share it
Top