India

ജവാന്‍മാരുടെ മക്കള്‍ക്ക് ഓഫറുകളുമായി സിബിഎസ്ഇ

ജവാന്‍മാരുടെ മക്കള്‍ക്ക് ഓഫറുകളുമായി സിബിഎസ്ഇ
X

ന്യൂഡല്‍ഹി: ജവാന്‍മാരുടെ മക്കള്‍ക്കു പരീക്ഷാ നിയമങ്ങളിലടക്കം വന്‍ ഓഫറുകള്‍ വാഗ്ദാനം ചെയ്്ത് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്ററി എജുക്കേഷന്‍ (സിബിഎസ്ഇ). പുല്‍വാമയില്‍ സൈനികര്‍ കൊല്ലപ്പെട്ട ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണു ഈ വര്‍ഷം 10, 12 ക്ലാസ് പരീക്ഷ എഴുതുന്നവര്‍ക്കായി സിബിഎസ്ഇ നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചത്. വിദ്യാര്‍ഥിക്കു താല്‍പര്യമുള്ള സ്ഥലം പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുക്കാമെന്നതടക്കമുള്ളതാണ് ആനുകൂല്യങ്ങള്‍. തന്റെ നഗരത്തിലോ പുറത്തോ ഉള്ള ഏതു കേന്ദ്രവും പരീക്ഷക്കായി വിദ്യാര്‍ഥിക്കു തിരഞ്ഞെടുക്കാം. ഏതെങ്കിലും വിഷയം പിന്നീട് എഴുതിയാല്‍ മതിയെന്നു വിദ്യാര്‍ഥി തീരുമാനിക്കുന്ന പക്ഷം അതിനും ബോര്‍ഡ് സൗകര്യമൊരുക്കും. ഏതെങ്കിലും പ്രായോഗിക പരീക്ഷക്കു ഹാജരാവാന്‍ സാധിക്കാതിരുന്നാല്‍ ഏപ്രില്‍ 10നു അതേ വിദ്യാലയത്തില്‍ വച്ചു പ്രായോഗിക പരീക്ഷ നടത്തും. ഇത്തരത്തില്‍ ഏതെങ്കിലും ആനുകൂല്യം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ അവരുടെ അപേക്ഷ സ്‌കൂള്‍ അധികൃതരെ ഏല്‍പിച്ചാല്‍ മതി. ഈ അപേക്ഷകള്‍ ഈ മാസം 28നു മുമ്പേ മേഖലാ ഓഫിസുകളിലേക്കു കൈമാറണമെന്നു സ്‌കൂള്‍ അധികൃതര്‍ക്കു നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it