India

പൂനെയില്‍ ട്രക്കുകള്‍ക്കിടയില്‍ കാര്‍ ഇടിച്ചുകയറി; എട്ടു മരണം; 15 പേര്‍ക്ക് പരിക്ക്

പൂനെയില്‍ ട്രക്കുകള്‍ക്കിടയില്‍ കാര്‍ ഇടിച്ചുകയറി; എട്ടു മരണം; 15 പേര്‍ക്ക് പരിക്ക്
X

പൂനെ: രണ്ട് ട്രക്കുകള്‍ക്കിടയില്‍ കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ എട്ടു പേര്‍ക്ക് ദാരുണാന്ത്യം. പൂനെയിലെ നവലെ പാലത്തിന് സമീപമായിരുന്നു സംഭവം. ഇന്ന് വൈകിട്ടോടെയുണ്ടായ അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ട്രക്കുകള്‍ക്കിടയില്‍ കുടുങ്ങിയ കാര്‍ പൂര്‍ണമായും തകര്‍ന്ന അവസ്ഥയാണ്. അഗ്‌നിശമനസേന ഉടന്‍ സ്ഥലത്ത് എത്തുകയും രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയിലെ ഗതാഗതം പൂര്‍ണ്ണമായും നിര്‍ത്തിവച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലിസ് പറഞ്ഞു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.



Next Story

RELATED STORIES

Share it