മൊബൈല്‍ ഫോണ്‍ വാങ്ങിയാല്‍ ഒരു കിലോ ഉള്ളി ഫ്രീ; വ്യത്യസ്ത പരസ്യവുമായി കട ഉടമ

ചെന്നൈ: സവാളയുടെ വില കുത്തിച്ചുയരുമ്പോള്‍ വ്യത്യസ്ത പരസ്യവുമായി മൊബൈല്‍ കട ഉടമ. തമിഴ്‌നാട്ടിലെ പുതുക്കോട്ടയിലെ എസ്ടിആര്‍ മൊബൈല്‍ ഫോണ്‍ കടയാണ് ഉള്ളിയെ കൂടെക്കൂട്ടി മാര്‍ക്കറ്റിങ് നടത്തുന്നത്. സ്ഥാപനത്തില്‍നിന്ന് സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയാല്‍ ഒരു കിലോ ഉള്ളി സൗജന്യമായി നല്‍കുമെന്നാണ് വാഗ്ദാനം. ഇക്കാര്യം അറിയിച്ച് സ്ഥാപനത്തിന് മുന്നില്‍ പോസ്റ്റര്‍ പതിക്കുകയും ചെയ്തു. ഇപ്പോള്‍ വില്‍പ്പന കൂടിയെന്നാണ് കടയുടമയായ ശരവണ കുമാര്‍ പറയുന്നത്. സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നവര്‍ക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് ഉള്ളി തിരഞ്ഞെടുക്കാനും ഇവിടെ അവസരമുണ്ട്. ഓഫറിന് വലിയ സ്വീകാര്യതയാണ് ആളുകളില്‍ നിന്ന് ലഭിക്കുന്നതെന്ന് കടയുടമ ശരവണ കുമാര്‍ പറഞ്ഞു.
എട്ടുവര്‍ഷം മുമ്പാണ് ശരവണന്‍ സ്ഥാപനം തുടങ്ങിയത്. ദിവസേന രണ്ട് മൊബൈല്‍ ഫോണ്‍ മാത്രമാണ് ആദ്യം വിറ്റുപോയിരുന്നത്. എന്നാല്‍ ഉള്ളി സമ്മാനമായി നല്‍കുമെന്ന് പ്രഖ്യാപിച്ചതോടെ വില്‍പ്പന കൂടി. കഴിഞ്ഞ രണ്ടുദിവസമായി എട്ട് മൊബൈല്‍ ഫോണുകളാണ് വിറ്റുപോയതെന്നും ശരവണ കുമാര്‍ പറഞ്ഞു.
RELATED STORIES
ചെന്നൈയില്‍ ബിജെപി നേതാവിനെ വെട്ടിക്കൊന്നു
24 May 2022 5:48 PM GMTവാര്‍ധക്യം സുരക്ഷിതമാക്കാന്‍ പെന്ഷന് വേണോ? ഇക്കാര്യം ചെയ്താല്‍ മാസം...
24 May 2022 2:41 PM GMT1991ലെ ആരാധനാലയ നിയമം എന്താണ്? അറിയേണ്ടതെല്ലാം..
19 May 2022 5:44 PM GMTകൊച്ചിയില്‍ എംഡിഎംഎയുമായി അധ്യാപകര്‍ പിടിയില്‍
18 May 2022 5:55 PM GMTനിരീശ്വരവാദികള്‍ ക്രൈസ്തവ പെണ്‍കുട്ടികളെ ലക്ഷ്യംവയ്ക്കുന്നു: തൃശൂര്‍...
18 May 2022 12:55 PM GMTഇന്ത്യന്‍ രൂപ റെക്കോഡ് ഇടിവില്‍; ഡോളറിന് 77.69 രൂപ
17 May 2022 6:24 PM GMT