India

രജനികാന്തിന്റെയും ധനുഷിന്റെയും വീടുകള്‍ക്ക് നേരെ ബോംബ് ഭീഷണി

രജനികാന്തിന്റെയും ധനുഷിന്റെയും വീടുകള്‍ക്ക് നേരെ ബോംബ് ഭീഷണി
X

ചെന്നൈ: രജനികാന്തിന്റെയും ധനുഷിന്റെയും വീടുകള്‍ക്ക് നേരെ വ്യാജ ബോംബ് ഭീഷണി. വീടുകളില്‍ സ്ഫോടകവസ്തുക്കള്‍ വച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ട് തമിഴ്‌നാട് ഡി ജി പിയുടെ ഓഫീസില്‍ ഇ- മെയില്‍ ലഭിച്ചു. ഇതിനെ തുടര്‍ന്ന്, പോലിസും ബോംബ് സ്‌ക്വാഡും ഇരുവരുടെയും വീടുകളില്‍ പരിശോധന നടത്തി.ഒക്ടോബര്‍ 27-നാണ് തമിഴ്നാട് ഡിജിപി ഓഫീസിലേക്ക് ഇ-മെയില്‍ സന്ദേശം ലഭിച്ചത്. രജനികാന്ത്, ധനുഷ് എന്നിവരുടെ വസതികളിലും തമിഴ്നാട് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ സേവല്‍പെരുന്തഗൈയുടെ വീട്ടിലും സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം.

എല്ലായിടങ്ങളിലും സുരക്ഷാ പരിശോധനകള്‍ നടത്തി. എന്നാല്‍ അന്വേഷണത്തില്‍ സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്തിയില്ല. ഭീഷണികള്‍ വ്യാജമാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.സന്ദേശം ലഭിച്ച ഉടന്‍ തന്നെ പോലിസ് ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്‌പോസല്‍ സ്‌ക്വാഡുമായി ചേര്‍ന്ന് എല്ലാ സ്ഥലങ്ങളിലും സുരക്ഷാ പരിശോധന നടത്തിയിരുന്നു. പുറത്തുനിന്നുള്ള ആരും വീട്ടില്‍ പ്രവേശിച്ചിട്ടില്ലെന്ന് രജനികാന്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരും പോലിസിനെ അറിയിച്ചു.

തമിഴ്‌നാട്ടില്‍ പ്രമുഖ വ്യക്തികളെയും രാഷ്ട്രീയ നേതാക്കളെയും ലക്ഷ്യമിട്ട് അടുത്തിടെയായി വ്യാജ ബോംബ് ഭീഷണികള്‍ വര്‍ധിച്ചുവരുന്നതിന്റെ ഭാഗമായാണ് ഈ സംഭവവും പൊലിസ് കണക്കാക്കുന്നത്. ഈ മാസം ആദ്യം നടി തൃഷ കൃഷ്ണന്‍, എസ് വി ശേഖര്‍, സംഗീത സംവിധായകന്‍ ഇളയരാജയുടെ സ്റ്റുഡിയോ എന്നിവിടങ്ങളിലും സമാനമായ ഭീഷണികള്‍ ലഭിച്ചിരുന്നു.

കഴിഞ്ഞ ഒക്ടോബര്‍ 9 ന് നടന്‍ വിജയ്യുടെ വീട്ടില്‍ ബോംബ് വെക്കുമെന്ന് ഭീഷണിപ്പെടുത്തി വിളിച്ച ഒരാളെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.



Next Story

RELATED STORIES

Share it