ആസാമില്‍ സ്‌ഫോടനം; 12 പേര്‍ക്ക് പരിക്ക്; രണ്ടു പേരുടെ നില ഗുരുതരം

ആസാമില്‍ സ്‌ഫോടനം; 12 പേര്‍ക്ക് പരിക്ക്; രണ്ടു പേരുടെ നില ഗുരുതരം

ഗുവാഹത്തി: ആര്‍ജി ബറുവ റോഡിലെ ഷോപ്പിങ് മാളിന് സമീപത്തുണ്ടായ സ്‌ഫോടനത്തില്‍ 12 പേര്‍ക്ക് പരിക്ക്. രണ്ടുപേരുടെ നില ഗുരുതരം. രാത്രി എട്ടു മണിയോടെയായിരുന്നു സ്‌ഫോടനം. ഗ്രനേഡാണ് പൊട്ടിയതെന്നു സംശയിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി.
പരിക്കേറ്റവരെ ഗുവാഹതി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരെ ആരോഗ്യമന്ത്രി പിജുഷ് ഹസാരിക ആശുപത്രിയില്‍ സന്ദര്‍ശിച്ചു. സ്‌ഫോടനത്തില്‍ പരിക്കേറ്റവരുടെ ചികില്‍സാ ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി പിജുഷ് ഹസാരിക പറഞ്ഞു. സ്‌ഫോടനത്തെ അപലപിച്ച മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവാള്‍, വിഷയം അന്വേഷിച്ചു എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാനും ഡിജിപിയോടു നിര്‍ദേശിച്ചു.

വിമത സംഘടനയായ ഉള്‍ഫ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി സൂചനയുണ്ടെങ്കിലും പോലിസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

RELATED STORIES

Share it
Top