ബിജെപി എംപി സണ്ണി ഡിയോളിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്

ബിജെപി എംപി സണ്ണി ഡിയോളിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്

ഗുരുദാസ്പൂര്‍: ബിജെപി എംപി സണ്ണി ഡിയോളിനു തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. അനുവദിച്ച പരിധിയില്‍ കൂടുതല്‍ തുക തിരഞ്ഞെടുപ്പ് പ്രചരണത്തിനു ചിലവഴിച്ചതിനെ തുടര്‍ന്നാണു കമ്മീഷന്‍ നോട്ടീസ് അയച്ചത്. പഞ്ചാബിലെ ഗുരുദാസ്പൂര്‍ മണ്ഡലത്തില്‍ നിന്നും ബിജെപി ടിക്കറ്റില്‍ വിജയിച്ചാണ് സണ്ണി ഡിയോള്‍ ലോക്‌സഭയിലെത്തിയത്.

70 ലക്ഷമാണ് ഓരോ സ്ഥാനാര്‍ഥിക്കും പ്രചരണത്തിനു ചിലവഴിക്കാവുന്ന പരമാവധി തുക. എന്നാല്‍ സണ്ണിഡിയോള്‍ 86 ലക്ഷം രൂപ പ്രചാരണത്തിനായി ചിലവഴിച്ചുവെന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് കമ്മീഷന്‍ നോട്ടീസ് അയച്ചത്.

എന്നാല്‍ കണക്കു ബോധിപ്പിക്കാന്‍ ആവശ്യപ്പെട്ടു എല്ലാ സ്ഥാനാര്‍ഥികള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ടെന്നും സണ്ണി ഡിയോള്‍ മാത്രമാണ് പരിധിയിലധികം തുക ചിലവഴിച്ചതായി കണ്ടെത്തിയതെന്നും കമ്മീന്‍ അറിയിച്ചു.

സണ്ണി ഡിയോളിനോടു വിശദീകരണം ആരാഞ്ഞാണ് നോട്ടീസ് അയച്ചതെന്നും വിശദീകരണം കേട്ട ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫിസര്‍ വിപുല്‍ ഉജ്ജ്വല്‍ അറിയിച്ചു.

RELATED STORIES

Share it
Top