- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കമല്‍നാഥ് സര്‍ക്കാരിനെതിരേ ബിജെപിയുടെ അട്ടിമറി നീക്കം; എട്ട് എംഎല്‍എമാര്‍ ഗുഡ്ഗാവിലെ റിസോര്‍ട്ടില്‍
എംഎല്‍എമാരെ വിലയ്ക്കുവാങ്ങാന്‍ ബിജെപി ശ്രമം നടത്തുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് നാടകീയ നീക്കങ്ങള്‍. ഹോട്ടലില്‍ ബലമായി പാര്‍പ്പിച്ചിരിക്കുകയാണെന്നും പുറത്തുപോവാന്‍ അനുവാദമില്ലെന്നും മുന്‍മന്ത്രി ബിസാഹുലാല്‍ സിങ്ങും എംഎല്‍എമാരില്‍ ഒരാളും തങ്ങളെ അറിയിച്ചതായി മധ്യപ്രദേശ് ധനമന്ത്രി തരുണ്‍ ഭാനോട്ട് പറഞ്ഞു.

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി എട്ട് എംഎല്‍എമാര്‍ ഗുഡ്ഗാവിലെ റിസോര്‍ട്ടില്‍. നാല് കോണ്‍ഗ്രസ് എംഎല്‍എമാരെയും സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന നാല് സ്വതന്ത്ര എംഎല്‍എമാരെയും ബിജെപി ഗുഡ്ഗാവിലെ മനേസര്‍ റിസോര്‍ട്ടിലേക്ക് മാറ്റിയതായാണ് ആരോപണം. ഹരിയാനയിലെ ഗുഡ്ഗാവിലുള്ള ഐടിസി മറാത്ത ഹോട്ടലിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്. ഡല്‍ഹിയിലേക്ക് ഇവരെ മാറ്റാനും സാധ്യതയുണ്ട്. ബിജെപി മുന്‍ മന്ത്രിയും എംഎല്‍എയുമായ നരോട്ടം മിശ്രയുടെ നേതൃത്വത്തില്‍ എംഎല്‍എമാരെ ഗുഡ്ഗാവില്‍ തടഞ്ഞുവച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
എംഎല്‍എമാരെ വിലയ്ക്കുവാങ്ങാന്‍ ബിജെപി ശ്രമം നടത്തുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് നാടകീയ നീക്കങ്ങള്‍. ഹോട്ടലില്‍ ബലമായി പാര്‍പ്പിച്ചിരിക്കുകയാണെന്നും പുറത്തുപോവാന്‍ അനുവാദമില്ലെന്നും മുന്‍മന്ത്രി ബിസാഹുലാല്‍ സിങ്ങും എംഎല്‍എമാരില്‍ ഒരാളും തങ്ങളെ അറിയിച്ചതായി മധ്യപ്രദേശ് ധനമന്ത്രി തരുണ്‍ ഭാനോട്ട് പറഞ്ഞു. മന്ത്രിമാരായ ജെയ്‌വര്‍ധന്‍ സിങ്ങും ജീതു പട്‌വാരിയും എംഎല്‍എമാരെ കാണാന്‍ ശ്രമിച്ചെങ്കിലും ഹോട്ടല്‍ അധികൃതര്‍ അനുവദിച്ചില്ല. ഹരിയാനയിലെ ബിജെപി സര്‍ക്കാരിന്റെ പോലിസും നരോട്ടം മിശ്രയും ചേര്‍ന്നാണ് മന്ത്രിമാരെ തടഞ്ഞിരിക്കുന്നത്.
എംഎല്‍എമാരെ കാണാന്‍ അനുവദിക്കുന്നില്ലെന്നും ഭാനോട്ട് പറയുന്നു. അദ്ദേഹം ഹോട്ടലിന് പുറത്ത് തമ്പടിച്ചിരിക്കുകയാണ്. ബിജെപി നേതാവ് നരോട്ടം മിശ്രയെ ഹോട്ടലിന് പുറത്ത് കണ്ടതായി മന്ത്രി ജയവര്‍ധന്‍ സിങ് പറഞ്ഞു. അതിനിടെ, ബിഎസ്പിയില്‍നിന്ന് പുറത്താക്കിയ എംഎല്‍എ രമാബായിയെ കോണ്‍ഗ്രസ് നേതാക്കള്‍ റിസോര്‍ട്ടില്‍നിന്ന് കൊണ്ടുപോയതായും റിപോര്‍ട്ടുണ്ട്. എംഎല്‍എമാരെ ബിജെപി ചാക്കിട്ട് പിടിക്കാന്‍ ശ്രമിക്കുന്നുവെന്നും 25 മുതല്‍ 35 കോടി രൂപവരെയാണ് വിലയിട്ടിരിക്കുന്നതെന്നും രണ്ടുദിവസം മുമ്പാണ് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് ആരോപിച്ചത്. എന്നാല്‍, തന്റെ സര്‍ക്കാരിന് ഭീഷണിയൊന്നുമില്ലെന്നായിരുന്നു കമല്‍നാഥിന്റെ നിലപാട്.
230 അംഗ സഭയില്‍ കോണ്‍ഗ്രസിന് 114 ഉം ബിജെപിക്ക് 107 ഉം അംഗങ്ങളാണുള്ളത്. ബിഎസ്പിയുടെ രണ്ടും എസ്പിയുടെ ഒരു എംഎല്‍എയും നാല് സ്വതന്ത്രരും കോണ്‍ഗ്രസിനാണ് പിന്തുണ നല്‍കിയിരുന്നത്. രണ്ട് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. കഴിഞ്ഞവര്‍ഷം ക്രിമിനല്‍ നിയമം ഭേദഗതി ചെയ്തുകൊണ്ട് മധ്യപ്രദേശ് നിയമസഭയില്‍ നടന്ന വോട്ടെടുപ്പില്‍ രണ്ട് ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസിനെ പിന്തുണച്ചുക്കൊണ്ട് വോട്ട് ചെയ്തിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















