India

കുത്തകകളുടെ 93 ശതമാനം ഫണ്ടും ലഭിച്ചത് ബിജെപിക്ക്

വിവിധ പാര്‍ട്ടികള്‍ക്കായി ആകെ ലഭിച്ച ഫണ്ടിന്റെ 93 ശതമാനവും ലഭിച്ചത് ബിജെപിക്കാണെന്നു റിപോര്‍ട്ടു വ്യക്തമാക്കുന്നു. കോണ്‍ഗ്രസ്, സിപിഎം, എന്‍സിപി, സിപിഐ, തൃണമൂല്‍ കോണ്‍ഗ്രസ്, ബിഎസ്പി എന്നിവരാണ് പട്ടികയില്‍ ബിജെപിക്കു തൊട്ടു പുറകിലുള്ള പാര്‍ട്ടികള്‍.

കുത്തകകളുടെ 93 ശതമാനം ഫണ്ടും ലഭിച്ചത് ബിജെപിക്ക്
X
ന്യൂഡല്‍ഹി: 2017-18 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ഫണ്ട് ലഭിച്ച രാഷ്ട്രീയ പാര്‍ട്ടി ബിജെപിയെന്നു റിപോര്‍ട്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കുകള്‍ ഉദ്ദരിച്ച് അസോസിയേഷന്‍ ഓഫ് ഡമോക്രാറ്റിക് റിഫോം എന്ന സര്‍ക്കാതിര സംഘടനയാണ് ഇക്കാര്യം വ്യക്തമാക്കുന്ന റിപോര്‍ട്ട് പുറത്തു വിട്ടത്. 20,000 രൂപക്ക് മുകളില്‍ ലഭിച്ച ഫണ്ടു മാത്രമാണ് സംഘടന കണക്കുകളില്‍ ഉള്‍പെടുത്തിയത്. ഇത്തരത്തില്‍ ലഭിച്ച ആകെ തുകയുടെ 90 ശതമാനവും നല്‍കിയത് കുത്തക കമ്പനികളാണ്. വിവിധ പാര്‍ട്ടികള്‍ക്കായി ആകെ ലഭിച്ച ഫണ്ടിന്റെ 93 ശതമാനവും ലഭിച്ചത് ബിജെപിക്കാണെന്നു റിപോര്‍ട്ടു വ്യക്തമാക്കുന്നു. കോണ്‍ഗ്രസ്, സിപിഎം, എന്‍സിപി, സിപിഐ, തൃണമൂല്‍ കോണ്‍ഗ്രസ്, ബിഎസ്പി എന്നിവരാണ് പട്ടികയില്‍ ബിജെപിക്കു തൊട്ടു പുറകിലുള്ള പാര്‍ട്ടികള്‍. 469.89 കോടി രൂപയാണ് വിവിധ പാര്‍ട്ടികള്‍ക്കായി ആകെ ലഭിച്ച ഫണ്ട്. ഇതില്‍ 437.04 കോടി രൂപ(93ശതമാനം)യും ലഭിച്ചത് ബിജെപിക്കാണ്. കോണ്‍ഗ്രസ്26.65 കോടി, സിപിഎം 2.75 കോടി, എന്‍സിപി 2.08 കോടി, സിപിഐ1.14 കോടി, തൃണമൂല്‍ കോണ്‍ഗ്രസ് 0.2 കോടി എന്നിങ്ങനെയാണ് മറ്റു പാര്‍ട്ടികള്‍ സ്വീകരിച്ച പണത്തിന്റെ കണക്ക്. അതേസമയം തങ്ങള്‍ കഴിഞ്ഞ 12 വര്‍ഷമായി 20000 രൂപക്കു മുകളിലുള്ള ഫണ്ട് സ്വീകരിച്ചിട്ടില്ലെന്ന്്, പട്ടികയില്‍ ഏഴാം സ്ഥാനത്തുള്ള ബിഎസ്പി വ്യക്തമാക്കി.
Next Story

RELATED STORIES

Share it