മുസ്ലികളോടു ക്രൂരത കാണിക്കുന്നതില്‍ ബിജെപിയും കോണ്‍ഗ്രസും തുല്ല്യരെന്നു മായാവതി

ന്യൂഡല്‍ഹി: നിരപരാധികളായ മുസ്‌ലിംകളോട് ക്രൂരമായി പെരുമാറുന്ന കാര്യത്തില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്നു ബിഎസ്പി അധ്യക്ഷ മായാവതി. പശുവിനെ ആക്രമിച്ചുവെന്നാരോപിച്ചു മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാര്‍ ദേശീയ സുരക്ഷാ നിയമം ചുമത്തിയതും അലിഗഢ് മുസ്‌ലിം സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയ ആദിത്യനാഥ് സര്‍ക്കാറിന്റെ നടപടിയെയും പരാമര്‍ശിച്ചായിരുന്നു മായാവതിയുടെ പ്രസ്താവന. പശുവിനെ ആക്രമിച്ചുവെന്നു സംശയമുന്നയിച്ചും മറ്റും ബിജെപി, കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ നിരപരാധികളായ മുസ്‌ലിംകളോട് ക്രൂരമായാണ് പെരുമാറുന്നത്. മധ്യപ്രദേശില്‍ മുന്‍ ബിജെപി സര്‍ക്കാരിന്റെ നടപടികള്‍തന്നെയാണു ഇപ്പോഴത്തെ കോണ്‍ഗ്രസ് സര്‍ക്കാരും മുസ്‌ലിംകളോടു ചെയ്യുന്നത്. ഈ രണ്ട് പാര്‍ട്ടികളും തമ്മില്‍ എന്തെങ്കിലും വ്യത്യാസം ഉണ്ടോ എന്ന് ജനങ്ങളാണു തീരുമാനിക്കേണ്ടതെന്നും മായാവതി പറഞ്ഞു.
RELATED STORIES
അനീതിയോട് മുട്ടുമടക്കില്ല- നുണപ്രചാരകര്‍ക്ക് മറുപടി നല്കി...
28 May 2022 3:01 AM GMT'കോടതിയുടെ ആ ഞെട്ടല്‍ ഏകപക്ഷീയമാണ്, വല്ലാത്ത വേട്ടയാണ്, തുറന്ന...
27 May 2022 4:14 PM GMTഹിന്ദുവായി ജനിച്ചതില്‍ അഭിമാനിക്കുന്നു എന്ന് പറയുന്ന പിന്നാക്ക...
27 May 2022 2:05 PM GMTമുസ് ലിംകള്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ ഹിന്ദുമതം വെടിയുക ഓരോ...
23 May 2022 1:17 PM GMTപുഴു വെറുമൊരു മുഖ്യധാരാസിനിമയല്ല
20 May 2022 11:22 AM GMTഗ്യാന്വാപിക്കടിയില് ഒളിഞ്ഞിരിക്കുന്നത്...
18 May 2022 10:42 AM GMT