ബൂത്ത് പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നവരുടെ നെഞ്ചില്‍ വെടിവയ്ക്കണമെന്ന് ബിജെപി സ്ഥാനാര്‍ഥി
ബൂത്ത് പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നവരെ സിആര്‍പിഎഫ് വെടിവച്ചു കൊല്ലണം

കൊല്‍ക്കത്ത: തിരഞ്ഞടുപ്പ് ദിവസം ബൂത്ത് പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നവരെ വെടിവച്ചു കൊല്ലണമെന്ന് പശ്ചിമ ബംഗാളിലെ ബിജെപി സ്ഥാനാര്‍ഥി. ബസിര്‍ഹാത് മണ്ഡലത്തിലെ സ്ഥാനാര്‍ഥി സയന്തന്‍ ബസുവാണ് വിവാദ പ്രസ്താവന നടത്തിയത്. ബൂത്ത് പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നവരെ സിആര്‍പിഎഫ് വെടിവച്ചു കൊല്ലണം. ബൂത്ത് പിടിച്ചെടുക്കുന്നവരുടെ കാലിലല്ല ഹൃദയത്തിലേക്കാണ് ബുള്ളറ്റ് കയറ്റേണ്ടത്. ജനാധിപത്യത്തെ സംരക്ഷിക്കന്‍ ഇതുപോലയൊരു യുദ്ധം അനിവാര്യമാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യാപകമായി ബൂത്തുകള്‍ കൈയേറിയതായും ബിജെപി പ്രവര്‍ത്തകരുമായി കലാപങ്ങള്‍ ഉണ്ടായതായും അദ്ദേഹം ആരോപിച്ചു. അടിച്ചാല്‍ തിരിച്ചടിക്കണമെന്നും പാവപ്പെട്ടവരെയും നിരപരാധികളെയും ആക്രമിക്കരുതെന്നും എന്നാല്‍ പ്രശ്‌നക്കാരെ വെറുതെ വിടരുതെന്നും സയന്തന്‍ ബസു പ്രസ്താവനയില്‍ പറഞ്ഞു.
RELATED STORIES
പ്രവാസിയുടെ കൊലപാതകം; മൂന്നു പേര് കൂടി കസ്റ്റഡിയില്‍
26 May 2022 5:34 AM GMTനാഗ്പൂരില്‍ രക്തം സ്വീകരിച്ച നാലു കുട്ടികള്‍ക്ക് എച്ച്ഐവി...
26 May 2022 5:06 AM GMTകെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരേ വ്യാജ പ്രചാരണം; അഭിഭാഷകന് സൈബര്‍...
26 May 2022 4:51 AM GMTപുതുച്ചേരിയില്‍ വാഹനാപകടം: മലയാളി വിദ്യാര്‍ഥിനി മരിച്ചു;...
26 May 2022 3:07 AM GMTവിദ്വേഷ പ്രസംഗക്കേസില്‍ പി സി ജോര്‍ജ് റിമാന്റില്‍
26 May 2022 3:03 AM GMTസംസ്ഥാനത്ത് ഇന്ന് വ്യാപക മഴ: മണ്‍സൂണ്‍ നാളെയോടെയെന്ന് പ്രവചനം
26 May 2022 2:49 AM GMT