ബംഗാളിലെ തര്‍ക്കം: സിബിഐയില്‍നിന്ന് രക്ഷതേടി പോലിസ് കമ്മീഷണര്‍ ഹൈക്കോടതിയില്‍
രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ ബംഗാള്‍ പോലിസ് കസ്റ്റഡിയിലെടുത്തതിനെതിരേ സിബിഐ സുപ്രിംകോടതിയെ സമീപിച്ചതിന് പിന്നാലെയാണ് ഇദ്ദേഹം ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.

കൊല്‍ക്കത്ത: ബംഗാളിലെ സിബിഐ- മമതാ ബാനര്‍ജി പോര് മുറുകുന്നതിനിടെ സിബിഐയില്‍നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് കൊല്‍ക്കത്ത പോലിസ് കമ്മീഷണര്‍ രാജീവ് കുമാര്‍ കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചു. രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ ബംഗാള്‍ പോലിസ് കസ്റ്റഡിയിലെടുത്തതിനെതിരേ സിബിഐ സുപ്രിംകോടതിയെ സമീപിച്ചതിന് പിന്നാലെയാണ് ഇദ്ദേഹം ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.
ശാരദ റോസ്വാലി ചിട്ടിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് സിബിഐ സംഘം കൊല്‍ക്കത്ത പോലിസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യംചെയ്യാനെത്തിയത്. എന്നാല്‍, സിബിഐ ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു പോലിസ് ചെയ്തത്. നേരത്തെ കേസ് അന്വേഷിച്ചിരുന്ന കൊല്‍ക്കത്ത പോലിസ് കമ്മീഷണര്‍ രാജീവ് കുമാര്‍ തെളിവുനശിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് സിബിഐ പറയുന്നത്. വിഷയത്തില്‍ സുപ്രിംകോടതിയെ സിബിഐ സമീപിച്ചെങ്കിലും സംഭവത്തില്‍ അടിയന്തരവാദം കേള്‍ക്കണമെന്ന സിബിഐയുടെ ആവശ്യം സുപ്രിംകോടതി തള്ളിയിരുന്നു.
ഹരജിയില്‍ നാളെ വാദം കേള്‍ക്കാമെന്നാണ് ചിഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞത്. സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന അന്വേഷണം തടയാന്‍ കൊല്‍ക്കത്ത പോലിസും സംസ്ഥാന സര്‍ക്കാരും ശ്രമിക്കുന്നുവെന്നാണ് സിബിഐ വാദം. അതിനിടെ, കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന് ഉള്‍പ്പടെയുള്ള ബിജെപി ഉന്നതതല സംഘം ബംഗാള്‍ സര്‍ക്കാരിനെതിരേ പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്.
RELATED STORIES
ഗ്യാന്‍വാപി കേസ്:ഹിന്ദു വിഭാഗം അഭിഭാഷകന് അസൗകര്യം;ഹരജി സുപ്രിംകോടതി...
19 May 2022 7:04 AM GMTക്രിസ്ത്യന്‍ തീവ്ര വിദ്വേഷ സംഘടനയോട് മൃദുസമീപനം; പോലിസ് നടപടി...
19 May 2022 5:50 AM GMTഗ്യാന്‍വാപി മസ്ജിദ്: മുസ്ലിംകള്ക്ക് നിയമസഹായം വാഗ്ദാനം ചെയ്ത് ഓള്...
18 May 2022 11:33 AM GMTപേരറിവാളന്റെ മോചനം: നിരാശയും ദുഃഖവും പ്രകടിപ്പിച്ച് കോണ്‍ഗ്രസ്...
18 May 2022 11:07 AM GMT17 വർഷത്തെ ഏറ്റവും ഉയർന്ന നിരക്ക്; പണപ്പെരുപ്പം 15.08 ശതമാനമായി...
18 May 2022 2:25 AM GMTഗ്യാന്‍വാപി പള്ളി കേസ്: അഡ്വക്കേറ്റ് കമ്മീഷണറെ തല്‍സ്ഥാനത്തുനിന്ന്...
17 May 2022 11:57 AM GMT