- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സീതാറാം യെച്ചൂരി തരിഗാമിയുടെ വീട്ടിലെത്തി; ഇന്ന് കശ്മീരില്‍ തങ്ങാന്‍ അനുമതി തേടി
സുപ്രിംകോടതിയുടെ അനുമതിയോടെ ഒരു സഹായിക്കൊപ്പമാണ് യെച്ചൂരി കശ്മീരിലെത്തിയത്. ശ്രീനഗര്‍ വിമാനത്താവളത്തില്‍നിന്ന് ഏഴോളം കാറുകളുടെ സുരക്ഷാ അകമ്പടിയോടെയാണ് യെച്ചൂരി തരിഗാമിയുടെ വസതിയിലെത്തിയത്. ഇന്ന് കശ്മീരില്‍ തങ്ങുന്നതിന് യെച്ചൂരി കശ്മീര്‍ പോലിസിന്റെ അനുമതി തേടിയിരിക്കുകയാണ്.
ശ്രീനഗര്‍: വീട്ടുതടങ്കലിലാക്കപ്പെട്ട സിപിഎം നേതാവ് മുഹമ്മദ് യൂസുഫ് തരിഗാമിയെ കാണാന്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കശ്മീരിലെത്തി. സുപ്രിംകോടതിയുടെ അനുമതിയോടെ ഒരു സഹായിക്കൊപ്പമാണ് യെച്ചൂരി കശ്മീരിലെത്തിയത്. ശ്രീനഗര്‍ വിമാനത്താവളത്തില്‍നിന്ന് ഏഴോളം കാറുകളുടെ സുരക്ഷാ അകമ്പടിയോടെയാണ് യെച്ചൂരി തരിഗാമിയുടെ വസതിയിലെത്തിയത്. ഇന്ന് കശ്മീരില്‍ തങ്ങുന്നതിന് യെച്ചൂരി കശ്മീര്‍ പോലിസിന്റെ അനുമതി തേടിയിരിക്കുകയാണ്. ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.
തേജസ് ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
തരിഗാമിയെ കണ്ടശേഷം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കുമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. മുഹമ്മദ് യൂസുഫ് തരിഗാമിയെ സന്ദര്‍ശിക്കാന്‍ ഇന്നലെയാണ് സീതാറാം യെച്ചൂരിക്ക് സുപ്രിംകോടതി അനുമതി നല്‍കിയത്. തരിഗാമിയെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് യെച്ചൂരി സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹരജിയിലായിരുന്നു കോടതിയുടെ തീരുമാനം. തരിഗാമിയെ കാണുക മാത്രമായിരിക്കണം ലക്ഷ്യമെന്നും മറ്റ് പരിപാടികള്‍ പാടില്ലെന്നും സുപ്രിംകോടതി യെച്ചൂരിയോട് നിര്‍ദേശിച്ചിട്ടുണ്ട്.
പ്രത്യേക പദവി റദ്ദാക്കിയതിനുശേഷം ജമ്മു കശ്മീരിലേക്കെത്തിയ രാഷ്ട്രീയ നേതാക്കളെയെല്ലാം ശ്രീനഗര്‍ വിമാനത്താവളത്തില്‍വച്ച് ഭരണകൂടം തിരിച്ചയക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘത്തെയും ഇങ്ങനെ തിരിച്ചയച്ചിരുന്നു. ഇതിനിടെയാണ് തരിഗാമിയെ കാണാന്‍ യെച്ചൂരിക്ക് സുപ്രിംകോടതിയുടെ അനുമതി ലഭിച്ചത്. സുഹൃത്തിനെ കാണാനുള്ള അനുമതി ആര്‍ക്കും നിഷേധിക്കാനാവില്ലെന്നായിരുന്നു സുപ്രിംകോടതി വ്യക്തമാക്കിയിരുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















