India

പൗരത്വ നിയമഭേദഗതിക്കെതിരെ പശ്ചിമ ബംഗാള്‍ നിയമസഭയില്‍ ഇന്ന് പ്രമേയം പാസാക്കും

സെപ്തംബറില്‍ ദേശിയ പൗരത്വ രജിസ്ട്രറിന്(എന്‍ആര്‍സി) എതിരേ തൃണമൂല്‍ കൊണ്ടുവന്ന പ്രമേയത്തെ സിപിഎമ്മും കോണ്‍ഗ്രസും പിന്തുണച്ചിരുന്നു. അതു കൊണ്ടു തന്നെ ഇരു കക്ഷികളുടെയും പിന്തുണയോടെയാവും സിഎഎ വിരുദ്ധ പ്രമേയവും പാസാകുക.

പൗരത്വ നിയമഭേദഗതിക്കെതിരെ പശ്ചിമ ബംഗാള്‍ നിയമസഭയില്‍ ഇന്ന് പ്രമേയം പാസാക്കും
X

കൊല്‍കത്ത: പൗരത്വ നിയമഭേദഗതിക്കെതിരെ പശ്ചിമ ബംഗാള്‍ നിയമസഭയില്‍ തൃണമൂല്‍ എംഎല്‍എ പ്രമേയം അവതരിപ്പിക്കും. നിലവില്‍ കേരളത്തിനു പുറമെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ പഞ്ചാബ്, രാജസ്ഥാന്‍ എന്നി സംസ്ഥാനങ്ങളും പ്രമേയം പാസാക്കിയിരുന്നു. കഴിഞ്ഞ 20നാണ് പ്രമേയത്തിന് അവതരണാനുമതി തേടി തൃണമൂല്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്.

ബംഗാള്‍ നിയമസഭ പ്രമേയം പാസാക്കാന്‍ വൈകുന്നതിനെതിരേ സിപിഎം നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രത്യേക നിയമസഭ സമ്മേളനം വിളിച്ച് കൂട്ടുന്നത്.

സെപ്തംബറില്‍ ദേശിയ പൗരത്വ രജിസ്ട്രറിന്(എന്‍ആര്‍സി) എതിരേ തൃണമൂല്‍ കൊണ്ടുവന്ന പ്രമേയത്തെ സിപിഎമ്മും കോണ്‍ഗ്രസും പിന്തുണച്ചിരുന്നു. അതു കൊണ്ടു തന്നെ ഇരു കക്ഷികളുടെയും പിന്തുണയോടെയാവും സിഎഎ വിരുദ്ധ പ്രമേയവും പാസാകുക. കേരളമാണ് പൗരത്വ ഭേദഗതിക്കെതിരെ ആദ്യം പ്രമേയം പാസാക്കിയത്.


Next Story

RELATED STORIES

Share it