India

ഛത്തീസ്ഗഢില്‍ വീണ്ടും ക്രിസ്ത്യന്‍ വിഭാഗത്തിനെതിരേ അതിക്രമം; ആരാധനാലയവും വീടും പൊളിച്ചു മാറ്റി

ഛത്തീസ്ഗഢില്‍ വീണ്ടും ക്രിസ്ത്യന്‍ വിഭാഗത്തിനെതിരേ അതിക്രമം; ആരാധനാലയവും വീടും പൊളിച്ചു മാറ്റി
X

റായ്പൂര്‍: ഛത്തീസ്ഗഢില്‍ ക്രിസ്ത്യന്‍ ആരാധനാലായത്തിനെതിരേ ബുള്‍ഡോസര്‍ നടപടി. ബിലാസ്പൂരിലെ ഭര്‍ണിയില്‍ ആണ് സംഭവം. ക്രിസ്ത്യന്‍ ആരാധനാലയവും വീടും ജില്ലാ ഭരണകൂടം പൊളിച്ചു മാറ്റി. മതപരിവര്‍ത്തനം നടത്തുന്നു എന്ന പരാതിയിലാണ് നടപടി. ഹിന്ദു സംഘടനകളാണ് ഇത്തരത്തില്‍ പരാതിപ്പെട്ടത്. സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി നിര്‍മ്മിച്ചതിനാലാണ് നടപടി എന്നാണ് വിശദീകരണം. ജില്ലാ ഭരണകൂടത്തിന്റെ അന്വേഷണിന് ശേഷമാണ് ബുള്‍ഡോസര്‍ നടപടി. കാലങ്ങളായി ദേവാലയം പ്രവര്‍ത്തിക്കുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. ബാങ്കില്‍ നിന്നും ലോണ്‍ എടുത്താണ് കെട്ടിടം നിര്‍മ്മിച്ചതെന്നും സര്‍ക്കാര്‍ ഭൂമിക്ക് എങ്ങനെയാണ് വായ്പ നല്‍കുക എന്നും പാസ്റ്റര്‍ ചോദിച്ചു. അതേസമയം സംഭവത്തില്‍ വലിയ പ്രതിഷേധം ആരംഭിച്ചു.





Next Story

RELATED STORIES

Share it