India

എല്‍ഐസി സ്വകാര്യവല്‍ക്കരണം: കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് എ എം ആരിഫ് എംപി

എല്‍ഐസി സ്വകാര്യവല്‍ക്കരണം: കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് എ എം ആരിഫ് എംപി
X

ന്യൂഡല്‍ഹി: രാജ്യത്തെ എറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയെ സ്വകാര്യവല്‍ക്കരിക്കാന്‍ തീരുമാനിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് എ എം ആരിഫ് എംപി ലോക്‌സഭയില്‍ ചട്ടം 377 പ്രകാരം നോട്ടീസ് നല്‍കി ആവശ്യപ്പെട്ടു. 1956ല്‍ 5 കോടിയുടെ പ്രവര്‍ത്തനമൂലധനവും 168 ഓഫിസുകളുമായി ആരംഭിച്ച എല്‍ഐസിയ്ക്ക് ഇന്ന് 31 ലക്ഷം കോടിയുടെ ആസ്തിയും 4,851 ഓഫിസുകളും 1.2 ലക്ഷം ജീവനക്കാരും 12 ലക്ഷം എജന്റുമാരുമായി രാജ്യത്തിന്റെ പ്രധാന പൊതുമേഖലാ സ്ഥാപനമായിരിക്കുമ്പോളാണ് ഈ സ്വകാര്യവല്‍ക്കരണം കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്.

കേന്ദ്രസര്‍ക്കാരിന് വര്‍ഷംതോറും വിഹിതമായി 2,600 കോടി രൂപയാണ് എല്‍ഐസി നല്‍കുന്നത്. ഇതുകൂടാതെ കേന്ദ്രസര്‍ക്കാരിന്റെ മറ്റ് പല ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും എല്‍ഐസി സാമ്പത്തികസഹായം നല്‍കുന്നുണ്ട്. എല്‍ഐസിയുടെ 5 ശതമാനം ഓഹരി മാത്രമാണ് കേന്ദ്രസര്‍ക്കാരിനുള്ളത്. ബാക്കിവരുന്ന 95 ശതമാമാനം ഓഹരികളും പോളിസി അംഗങ്ങളുടെയാണ്. അതിനാല്‍, ഈ അംഗങ്ങളുടെ അംഗീകാരമില്ലാതെ എല്‍ഐസിയെ സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാറിന് തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും കേന്ദ്രസര്‍ക്കാര്‍ എല്‍ഐസിയെ സ്വകാര്യവല്‍ക്കരിക്കുന്ന നടപടിയില്‍നിന്ന് പിന്‍മാറണമെന്നും എംപി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it