India

വ്യോമസേനയുടെ ഹെലികോപ്റ്റര്‍ ലഡാക്കില്‍ അടിയന്തരമായി നിലത്തിറക്കി

വ്യോമസേനയുടെ ഹെലികോപ്റ്റര്‍ ലഡാക്കില്‍ അടിയന്തരമായി നിലത്തിറക്കി
X

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ അടിയന്തരമായി നിലത്തിറക്കി. ധ്രുവ് ഹെലികോപ്റ്ററാണ് കിഴക്കന്‍ ലഡാക്കിലെ ഫോര്‍വേഡ് ഹെലിപാഡില്‍ അടിയന്തരമായി നിലത്തിറക്കിയത്. തിങ്കളാഴ്ച രാവിലെ 9.30 ഓടെയാണ് സംഭവം. അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്ററില്‍ രണ്ട് പൈലറ്റുമാരും മറ്റൊരു ഉദ്യോഗസ്ഥനുമുണ്ടായിരുന്നു.

ഇവര്‍ക്ക് ചെറിയ പരിക്ക് സംഭവിച്ചെന്നും എന്നാല്‍ അത് ഗുരുതരമല്ലെന്നും സുരക്ഷിതരാണെന്നും വ്യോമസേനാ വൃത്തങ്ങള്‍ അറിയിച്ചു. ഹെലികോപ്റ്റര്‍ അടിയന്തരമായി നിലത്തിറക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല. തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ച മള്‍ട്ടിറോള്‍, മള്‍ട്ടിമിഷന്‍ ഹെലികോപ്റ്ററാണ് ധ്രുവ്. 5.5 ടണ്‍ ഭാരമുള്ള ഇരട്ട എന്‍ജിന്‍ ഹെലികോപ്റ്ററാണിത്.

Next Story

RELATED STORIES

Share it