India

മെഡിക്കല്‍ പരിശോധന പൂര്‍ത്തിയായി; ചിദംബരം എയിംസില്‍നിന്ന് ജയിലിലേക്ക് മടങ്ങി

വയറുവേദനയെത്തുടര്‍ന്നാണ് ചിദംബരത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. ഉച്ചയോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കി വൈകീട്ടോടെ തിഹാര്‍ ജയിലിലേക്ക് തിരികെ കൊണ്ടുവന്നു.

മെഡിക്കല്‍ പരിശോധന പൂര്‍ത്തിയായി; ചിദംബരം എയിംസില്‍നിന്ന് ജയിലിലേക്ക് മടങ്ങി
X

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയാ കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലെ മെഡിക്കല്‍ പരിശോധന പൂര്‍ത്തിയായി. വയറുവേദനയെത്തുടര്‍ന്നാണ് ചിദംബരത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. ഉച്ചയോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കി വൈകീട്ടോടെ തിഹാര്‍ ജയിലിലേക്ക് തിരികെ കൊണ്ടുവന്നു. ഐഎന്‍എക്‌സ് മീഡിയാ കേസില്‍ ആഗസ്ത് 21ന് സിബിഐ അറസ്റ്റുചെയ്ത ചിദംബരം കഴിഞ്ഞ സപ്തംബര്‍ അഞ്ചുമുതല്‍ തിഹാര്‍ ജയിലിലാണ്.

ആരോഗ്യപ്രശ്‌നമുണ്ടെന്നും ഭക്ഷണം കഴിക്കാന്‍ സാധിക്കുന്നില്ലെന്നും നാല് കിലോയോളം ഭാരം കുറഞ്ഞെന്നും അദ്ദേഹം നേരത്തെ ജാമ്യഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതെത്തുടര്‍ന്ന് ചിദംബരം ആവശ്യപ്പെട്ടാല്‍ അദ്ദേഹത്തെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കണമെന്നും ആരോഗ്യത്തിന് പ്രഥമപരിഗണന നല്‍കണമെന്നും കോടതി ജയില്‍ അധികൃതര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളിയ ഡല്‍ഹി ഹൈക്കോടതി, അദ്ദേഹത്തിന്റെ കസ്റ്റഡി കാലാവധി ഒക്ടോബര്‍ 17 വരെ നീട്ടിയിരുന്നു.

Next Story

RELATED STORIES

Share it