Sub Lead

സഹോദരനെ അക്രമിച്ച കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ പരപ്പനങ്ങാടി സിഐക്ക് കുത്തേറ്റു

സഹോദരനെ അക്രമിച്ച കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ പരപ്പനങ്ങാടി സിഐക്ക് കുത്തേറ്റു
X

പരപ്പനങ്ങാടി: സഹോദരനേയും കുടുംബത്തേയും ആക്രമിച്ച കേസിലെ പ്രതിയെ പിടി കൂടുന്നതിനിടെ പരപ്പനങ്ങാടി സിഐക്ക് കുത്തേറ്റു. പരപ്പനങ്ങാടി പോലിസ് സ്റ്റേഷന്‍ പരിധിയിലുള്ള കുപ്പി വളവില്‍ വെച്ച്് ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. പ്രതിയെ പിടി കൂടുന്നതിനിടെ പരപ്പനങ്ങാടി എസ്എച്ച്ഒ സ്റ്റെപ്‌റ്റൊ ജോണിന് കുത്തേറ്റത്. മറ്റൊരു പോലിസുകാരന്റെ സഹോദരനായ മൊടുവിങ്ങല്‍ കാട്ടുങ്ങല്‍ സജേഷ് ആണ് സിഐയെ കുത്തിപരിക്കേല്‍പ്പിച്ചത്. ഇയാള്‍ പോലീസുകാരനായ സഹോദരനേയും, കുടുംബങ്ങളേയും ആക്രമിക്കുകയും ഇവരുടെ കാര്‍ തകര്‍ക്കുകയും ചെയ്തതിനെ തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ പോലീസ് സംഘത്തിന് നേരെ ആക്രമിക്കുകയായിരുന്നു.

അക്രമം തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് സിഐക്ക് പരിക്കേറ്റത്. നാട്ടുകാര്‍ക്ക് നേരേയും ഇയാള്‍ ആക്രമണം അഴിച്ചുവിട്ടതായി പറയുന്നു. പ്രതിക്ക് മാനസിക അസ്വസ്ഥതയുള്ളതായി പറയുന്നുണ്ട്. സിഐ കുത്തിയ ശേഷം പ്രതിരക്ഷപെട്ടു. ഗുരുതരമായ പരിക്കേറ്റ സി.ഐയെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Next Story

RELATED STORIES

Share it