Latest News

അനുനയശ്രമങ്ങള്‍ക്കിടെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ കെ സുധാകരന്‍ ഒരുങ്ങുന്നുവെന്ന് വിവരം

അനുനയശ്രമങ്ങള്‍ക്കിടെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ കെ സുധാകരന്‍ ഒരുങ്ങുന്നുവെന്ന് വിവരം
X

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അനുനയ ശ്രമങ്ങള്‍ തുടരുന്നതിനിടെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ കെ സുധാകരന്‍ ഒരുങ്ങുന്നുവെന്ന് വിവരം. എം പിയെന്ന നിലയില്‍ കേരള ഹൗസിലുള്ള കുടിശ്ശിക പൂര്‍ണമായും തീര്‍ത്തു. മാത്രമല്ല, ഡല്‍ഹിയിലെ സിപിഡബ്ല്യുഡിയിലെ കുടിശ്ശികയും തീര്‍ക്കാനുള്ള നടപടികള്‍ സുധാകരന്റെ ഓഫീസ് തുടങ്ങി. ഈ കുടിശ്ശികകള്‍ തീര്‍ത്താല്‍ ബാധ്യതാരഹിത സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ നല്‍കും.

തിരഞ്ഞെടുപ്പിനായി നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് സാധാരണ ഇത്തരം നടപടികള്‍ ചെയ്യാറുള്ളത്. രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ് എംപിമാരില്‍ ചിലരും കഴിഞ്ഞ ദിവസം സുധാകരനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍, സുധാകരന്‍ ഇവരെ തന്റെ അതൃപ്തി ശക്തമായ ഭാഷയില്‍ അറിയിച്ചതായാണ് വിവരം.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ഒഴികെയുള്ള ചില മണ്ഡലങ്ങളില്‍ താന്‍ നിര്‍ദ്ദേശിച്ച പേരുകള്‍ പട്ടികയില്‍ ഉള്‍പ്പെടുത്താത്തതിലും അദ്ദേഹത്തിന് എതിര്‍പ്പുണ്ട്. തനിക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ല എന്ന വികാരം അദ്ദേഹത്തിനുണ്ട്. കണ്ണൂരിലെ സീറ്റ് ചര്‍ച്ചയില്‍ തന്നെ ഉള്‍പ്പെടുത്തിയില്ലെന്ന പരാതിയും സുധാകരന്‍ ഉന്നയിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it