India

'ശിവസേനയുടെ ആസ്ഥാന ഓഫിസ് ഇടിച്ചുതകര്‍ക്കും'; ഭീഷണി മുഴക്കിയ ബിജെപി നേതാവിന് 'ദബാങ്' സിനിമയിലെ ഡയലോഗില്‍ മറുപടി നല്‍കി ഉദ്ധവ് താക്കറെ

ശിവസേനയുടെ ആസ്ഥാന ഓഫിസ് ഇടിച്ചുതകര്‍ക്കും; ഭീഷണി മുഴക്കിയ ബിജെപി നേതാവിന് ദബാങ് സിനിമയിലെ ഡയലോഗില്‍ മറുപടി നല്‍കി ഉദ്ധവ് താക്കറെ
X

മുംബൈ: വേണമെങ്കില്‍ ശിവസേനയുടെ ആസ്ഥാന ഓഫിസ് ഇടിച്ചുതകര്‍ക്കുമെന്ന് ഭീഷണി മുഴക്കിയ ബിജെപി നേതാവിന് അതേ ഭാഷയില്‍ മറുപടി നല്‍കി ശിവസേന നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. ബിജെപി എംഎല്‍എ പ്രസാദ് ലാഡാണ് ശിവസേനയ്‌ക്കെതിരേ വിവാദപരാമര്‍ശം നടത്തിയിരുന്നത്. ഭീഷണിപ്പെടുത്തുന്ന ഭാഷ അംഗീകരിക്കില്ലെന്നും തക്കതായ മറുപടി നല്‍കുമെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി. 'ഞങ്ങളെ ഭീഷണിപ്പെടുത്തുന്ന ഭാഷ ആരും സംസാരിക്കരുത്. ഞങ്ങള്‍ തിരിച്ചടിച്ചാല്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പോലും സാധിക്കില്ല'- അദ്ദേഹം പറഞ്ഞു.

ധപട് സെ ദാര്‍ നഹീ ലഗ്താ (അടി കിട്ടുമെന്ന ഭയമേ ഇല്ല) 'ദബാങ്' ഹിന്ദി സിനിമയിലെ ഹിറ്റ് ഡയലോഗ് ഓര്‍മിപ്പിച്ചായിരുന്നു താക്കറെയുടെ പ്രതികരണം. ചാല്‍സ് പുനര്‍വികസന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചാല്‍സ് പുനര്‍വികസന പദ്ധതി മഹാരാഷ്ട്ര സംസ്‌കാരം സംരക്ഷിക്കുന്നതാവുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍സിപി നേതാവ് ശരദ് പവാറും പങ്കെടുത്തു. കൊവിഡ് 19 സാഹചര്യം കാര്യക്ഷമമായി കൈകാര്യം ചെയ്തതിനും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടുത്തിടെയുണ്ടായ വെള്ളപ്പൊക്കത്തെത്തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍ കൈകാര്യം ചെയ്തതിനും താക്കറെയെ അദ്ദേഹം പ്രശംസിച്ചു.

പ്രകൃതിദുരന്തങ്ങളുണ്ടായിട്ടും സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താന്‍ അനുവദിച്ചില്ലെന്ന് സംസ്ഥാന റവന്യൂ മന്ത്രി ബാലാസാഹേബ് തോറാട്ട് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ബിജെപി എംഎല്‍എ പ്രസാദ് ലാഡ് ശിവസേനക്കെതിരേ രംഗത്തെത്തിയത്. ആവശ്യമെങ്കില്‍ സെന്‍ട്രല്‍ മുംബൈയിലെ ശിവസേന ഭവന്‍ തകര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, പരാമര്‍ശത്തില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. മാധ്യമങ്ങള്‍ വാക്കുകളെ തെറ്റായി വ്യാഖ്യാനിക്കുകയാണ് ചെയ്തതെന്നായിരുന്നു എംഎല്‍എയുടെ വാദം.

Next Story

RELATED STORIES

Share it