ഉന്നാവോ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു
മുഖ്യമന്ത്രി വീട്ടിലെത്തി തങ്ങളെ സന്ദര്‍ശിക്കണമെന്നും കുടുംബത്തിലെ അംഗത്തിന് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും യുവതിയുടെ സഹോദരി ആവശ്യപ്പെട്ടിരുന്നു.

ലക്‌നോ: ഉന്നാവോയില്‍ കൂട്ട ബലാത്സംഗത്തിനിരയാക്കി തീകൊളുത്തി കൊന്ന യുവതിയുടെ മൃതദേഹം സംസ്‌കരിച്ചു. കുട്ടിയുടെ വീട്ടുകാരുമായി ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് സംസ്‌കാരച്ചടങ്ങുകള്‍ നടത്തിയത്. അതേസമയം മുഖ്യമന്ത്രി യോഗി ആദ്യത്യനാഥ് വീട്ടില്‍ സന്ദര്‍ശനം നടത്തിയാല്‍ മാത്രമേ മൃതദേഹം സംസ്‌കരിക്കൂവെന്ന കടുത്ത നിലപാടിലായിരുന്നു കുടുംബം.
ലക്‌നോ കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ കുട്ടിയുടെ വീട് സന്ദര്‍ശിച്ചിരുന്നു. മുഖ്യമന്ത്രി വീട്ടിലെത്തി തങ്ങളെ സന്ദര്‍ശിക്കണമെന്നും കുടുംബത്തിലെ അംഗത്തിന് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും യുവതിയുടെ സഹോദരി ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി വീട്ടിലെത്താതെ മൃതദേഹം സംസ്‌കരിക്കില്ലെന്നും കുടുംബം അറിയിച്ചിരുന്നു. ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്നലെയാണ് മൃതദേഹം യുവതിയുടെ വീട്ടില്‍ എത്തിച്ചത്. എന്നാല്‍ കുടുംബത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചതായി ലക്‌നോ കമ്മീഷണര്‍ മുകേഷ് മെഷ്‌റാം പറഞ്ഞതോടെയാണ് കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ വീട്ടുകാര്‍ തയ്യാറായത്.
യുവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരവും വീട് നിര്‍മിച്ച് നല്‍കുമെന്നും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ വീട് നിര്‍മിച്ച് നല്‍കുമെന്നും വാഗ്ദാനം ചെയ്തു. കുടുംബത്തിന് പോലിസ് സംരക്ഷണം നല്‍കും. മറ്റ് ആവശ്യങ്ങള്‍ ഉണ്ടെങ്കില്‍ അവയും സര്‍ക്കാര്‍ പരിഗണിക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനായി ഉറപ്പ് നല്‍കി. കഴിഞ്ഞ മാര്‍ച്ചിലാണ് മൂന്ന് പേര്‍ ചേര്‍ന്ന് മാസങ്ങളോളം യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. തുടര്‍ന്ന് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് യുവതിയെ ആക്രമണത്തിന് ഇരയാക്കിയത്.
RELATED STORIES
സംഘപരിവാര്‍ വിരുദ്ധ മുദ്രാവാക്യങ്ങളെ തള്ളിക്കളയാനാവില്ല: എ അബ്ദുല്‍...
24 May 2022 3:09 PM GMTമൂന്ന് ദിവസം കുട്ടികള്‍ക്കായി പ്രത്യേക കൊവിഡ് വാക്സിനേഷന് യജ്ഞം
24 May 2022 2:58 PM GMTപുരാവസ്തുവകുപ്പിന്റെ അധീനതയിലുള്ള സ്മാരകങ്ങളിലെ 'ഹിന്ദുക്ഷേത്രങ്ങള്‍'...
24 May 2022 2:52 PM GMTബിജെപി സര്‍ക്കാറിന്റെ ജനാധിപത്യ വിരുദ്ധ രാഷ്രീയനയത്തിനെതിരെ പ്രതിപക്ഷ...
24 May 2022 2:45 PM GMTവാര്‍ധക്യം സുരക്ഷിതമാക്കാന്‍ പെന്ഷന് വേണോ? ഇക്കാര്യം ചെയ്താല്‍ മാസം...
24 May 2022 2:41 PM GMTറഷ്യ- യുക്രെയ്ന് യുദ്ധത്തിനിടെ പുടിന് നേരേ വധശ്രമമുണ്ടായി,...
24 May 2022 2:20 PM GMT