India

ഡല്‍ഹി സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനിയ്ക്ക് നേരെ ആസിഡ് ആക്രമണം

ഡല്‍ഹി സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനിയ്ക്ക് നേരെ ആസിഡ് ആക്രമണം
X

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലയില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയ്ക്ക് നേരെ ആസിഡ് ആക്രമണം. അശോക് വിഹാറിലെ ലക്ഷ്മി ബായി കോളജിലെ വിദ്യാര്‍ഥിനിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ബൈക്കില്‍ എത്തിയ മൂന്ന് പേരാണ് ആക്രമിച്ചത്.വാക്കുതര്‍ക്കവുമായി ബന്ധപ്പെട്ടുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. പെണ്‍കുട്ടി കോളജിലേക്ക് പോകും വഴിയായിരുന്നു ആക്രമണം ഉണ്ടായത്.മുഖത്തേക്ക് ആസിഡ് വീഴാതിരിക്കാനായി കൈ ഉപയോഗിച്ച് തടയുകയായിരുന്നു പെണ്‍കുട്ടി. ആക്രമണത്തില്‍ ഇരു കൈകള്‍ക്കും ഗുരുതരമായി പൊള്ളലേറ്റു. ഇവരെ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. പ്രതികളായ മൂന്ന് പ്രതികളെയും പോലിസിന്റെ സ്‌പെഷ്യല്‍ സെല്‍ കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്. അക്രമികളില്‍ ഒരാള്‍ പെണ്‍കുട്ടിയുടെ അയല്‍വാസിയാണ്.




Next Story

RELATED STORIES

Share it