India

എബിവിപി വിദ്യാര്‍ഥിക്ക് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കി; അധ്യാപകനെതിരേ പ്രക്ഷോഭവുമായി വിദ്യാര്‍ഥികള്‍

ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയിലെ പൊളിറ്റിക്കല്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ അസിസ്റ്റന്റ് പ്രഫസര്‍ ഡോ. വീരബാബുവിനെതിരേയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. സംഭവത്തില്‍ അധ്യാപകനെതിരേ അന്വേഷണമാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ പ്രക്ഷോഭത്തിലാണ്. ഒസ്മാനിയ യൂനിവേഴ്‌സിറ്റിയിലെ പഠനകാലത്ത് എബിവിപിയുടെ സജീവപ്രവര്‍ത്തകനായിരുന്നു ആരോപണവിധേയനായ അധ്യാപകന്‍. 2018-19 ലെ പൊളിറ്റിക്കല്‍ സയന്‍സ് പിഎച്ച്ഡി എന്‍ട്രന്‍സ് ചോദ്യപേപ്പറാണ് ചോര്‍ത്തി നല്‍കിയത്.

എബിവിപി വിദ്യാര്‍ഥിക്ക് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കി; അധ്യാപകനെതിരേ പ്രക്ഷോഭവുമായി വിദ്യാര്‍ഥികള്‍
X

ഹൈദരാബാദ്: എബിവിപി പ്രവര്‍ത്തകനായ വിദ്യാര്‍ഥിക്കുവേണ്ടി അധ്യാപകന്‍ എന്‍ട്രന്‍സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയത് വിവാദമാവുന്നു. ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയിലെ പൊളിറ്റിക്കല്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ അസിസ്റ്റന്റ് പ്രഫസര്‍ ഡോ. വീരബാബുവിനെതിരേയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. സംഭവത്തില്‍ അധ്യാപകനെതിരേ അന്വേഷണമാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ പ്രക്ഷോഭത്തിലാണ്. ഒസ്മാനിയ യൂനിവേഴ്‌സിറ്റിയിലെ പഠനകാലത്ത് എബിവിപിയുടെ സജീവപ്രവര്‍ത്തകനായിരുന്നു ആരോപണവിധേയനായ അധ്യാപകന്‍. 2018-19 ലെ പൊളിറ്റിക്കല്‍ സയന്‍സ് പിഎച്ച്ഡി എന്‍ട്രന്‍സ് ചോദ്യപേപ്പറാണ് ചോര്‍ത്തി നല്‍കിയത്.


യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. ഇതിനുശേഷം കാംപസില്‍ വിദ്യാര്‍ഥികള്‍ വ്യാപകമായി ഇതിനെതിരേ പോസ്റ്ററുകള്‍ പതിച്ചു. ലീക്, ലീക്, ലീക് എന്ന തലക്കെട്ടോടെയുള്ള പോസ്റ്ററില്‍ തങ്ങള്‍ നീതിക്കായി മുന്നോട്ടുപോവുകയാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, വിദ്യാര്‍ഥികളുടെ ആരോപണങ്ങള്‍ യൂനിവേഴ്സ്റ്റി പരീക്ഷാ കണ്‍ട്രോളര്‍ ദേവേഷ് നിഗം തള്ളി. ചോദ്യപേപ്പര്‍ 2018 ജൂണ്‍ അഞ്ചിന്് തയ്യാറാക്കിയതാണ്. ഇപ്പോഴത്തെ ആരോപണങ്ങള്‍ ഭാവനാസൃഷ്ടി മാത്രമാണ്. ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് യാതൊരു തെളിവോ ഔദ്യോഗികമായ ഒപ്പോ പോസ്റ്ററില്‍ നല്‍കിയിട്ടില്ല. അതുകൊണ്ട് പോസ്റ്ററിന് യാതൊരു ആധികാരികതയുമില്ല. എന്‍ട്രന്‍സ് പരീക്ഷയുമായി ബന്ധപ്പെട്ട് യാതൊരു ക്രമക്കേടും നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, വിഷയം ഒത്തുതീര്‍പ്പാക്കാന്‍ വൈസ് ചാന്‍സലര്‍ പരീക്ഷാ കണ്‍ട്രോളറോട് നിര്‍ദേശിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പരിശോധിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കണമെന്ന് പൊളിറ്റിക്കല്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഒരു വിദ്യാര്‍ഥി ആവശ്യപ്പെട്ടതായി മാധ്യമറിപോര്‍ട്ടുകള്‍ പറയുന്നു. വിവാദം ഉടലെടുത്ത സാഹചര്യത്തില്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളുടെ പട്ടിക വെബ്‌സൈറ്റില്‍നിന്ന് നീക്കംചെയ്തിരിക്കുകയാണ് യൂനിവേഴ്‌സിറ്റി അധികൃതര്‍. 2017ലാണ് ഡോ. വീരബാബു ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയില്‍ അധ്യാപകനായെത്തുന്നത്.

Next Story

RELATED STORIES

Share it