India

'ആധാര്‍ ഒരു തിരിച്ചറിയല്‍ രേഖമാത്രം, പൗരത്വ രേഖയല്ല''; മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍

ആധാര്‍ ഒരു തിരിച്ചറിയല്‍ രേഖമാത്രം, പൗരത്വ രേഖയല്ല; മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍
X

പട്‌ന: ആധാര്‍ പൗരത്വ രേഖയല്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ഗ്യാനേഷ് കുമാര്‍. ആധാര്‍ ഒരു തിരിച്ചറിയല്‍ രേഖമാത്രമാണെന്നും അതിനെ പൗരത്വ രേഖയായി പരിഗണിക്കാനാവില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബിഹാര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിളിച്ച് ചേര്‍ത്താ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2 ദിവസത്തെ ബിഹാര്‍ സന്ദര്‍ശനത്തിന് ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തത്.

യോഗ്യതയില്ലാത്തവരെയാണ് ബിഹാറില്‍ തിരഞ്ഞെടുപ്പ് പട്ടികയില്‍ നിന്നും ഒഴിവാക്കിയതെന്നും എല്ലാ സംസ്ഥാനങ്ങളിലും എസ്‌ഐആര്‍ നടപ്പാക്കുമെന്നും ഗ്യാനേഷ് കുമാര്‍ പറഞ്ഞു. മാത്രമല്ല ആരെയെങ്കിലും പട്ടികയില്‍ നിന്നും മനപ്പൂര്‍വം ഒഴിവാക്കിയെന്ന് തോന്നയാല്‍ രാഷ്ട്രീയ പാര്‍ട്ടിക്ക് അപേക്ഷ നല്‍കാമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

സമ്മേളനത്തില്‍ ബിഹാറിലെ എല്ലാ ജില്ലകളിലുമുള്ള ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ പങ്കെടുത്തു. ബീഹാറിലെ വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണ വേളയില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ നടത്തിയ പ്രവര്‍ത്തനത്തെ കമ്മിഷണര്‍ പ്രശംസിച്ചു, 90,000-ത്തിലധികം ബിഎല്‍ഒമാര്‍ എസ്‌ഐആറില്‍ പങ്കെടുത്തുവെന്നും നിശ്ചിത സമയപരിധിക്കുള്ളില്‍ SIR പൂര്‍ത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു.





Next Story

RELATED STORIES

Share it