India

സ്‌കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് കുട്ടികള്‍ മരിച്ചു

സ്‌കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് കുട്ടികള്‍ മരിച്ചു
X

ഡെറാഡൂണ്‍: സ്‌കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് കുട്ടികള്‍ മരിച്ചു. പത്തോളം പേര്‍ക്ക് പരിക്കേറ്റു. 18 കുട്ടികളുമായി സഞ്ചരിച്ച സ്‌കൂള്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. ഉത്തരാഖണ്ഡിലെ തെഹ്‌രി ഗര്‍വാളിലെ കാങ്‌സാലിയിലാണ് അപകടം. രക്ഷാപ്രവര്‍ത്തനത്തിനായി സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആര്‍എഫ്) സ്ഥലത്തെത്തി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Next Story

RELATED STORIES

Share it