India

ഇന്ത്യയിലെ കൊവിഡ് മരണങ്ങളിൽ 70 ശതമാനവും പുരുഷന്മാർ

മൊത്തം കൊവിഡ് കേസുകളിൽ അറുപത്തിമൂന്ന് ശതമാനം പുരുഷന്മാരിലാണ്

ഇന്ത്യയിലെ കൊവിഡ് മരണങ്ങളിൽ 70 ശതമാനവും പുരുഷന്മാർ
X

ന്യൂഡൽഹി: കൊവിഡ് മഹാമാരി മൂലം ഇന്ത്യയിൽ മരണപ്പെട്ടതിൽ 70 ശതമാനവും പുരുഷന്മാർ. രാജ്യത്ത് ജനുവരിയിൽ ആരംഭിച്ച കൊവിഡ് വ്യാപനത്തിൽ മരിച്ച 1.47 ലക്ഷം പേരിൽ 70 ശതമാനവും പുരുഷന്മാരാണ്. കേന്ദ്ര ആരോ​ഗ്യ മന്ത്രാലയമാണ് ഈ വിവരം പുറത്തുവിട്ടത്.

കൊവിഡ് മൂലമുള്ള മരണങ്ങൾ റിപോർട്ട് ചെയ്തതിൽ 70 ശതമാനവും പുരുഷന്മാരാണ്. നാൽപത്തിയഞ്ച് ശതമാനം മരണങ്ങൾ റിപോർട്ട് ചെയ്യപ്പെട്ടത് 60 വയസ്സിന് താഴെയുള്ളവരിലാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു.

മൊത്തം കൊവിഡ് കേസുകളിൽ അറുപത്തിമൂന്ന് ശതമാനം പുരുഷന്മാരിലാണ്. 52 ശതമാനം കേസുകൾ 18നും 44 നും ഇടയിൽ പ്രായമുള്ളവരിലാണ്. എന്നാൽ 11 ശതമാനം മരണങ്ങൾ മാത്രമാണ് ഈ വിഭാഗത്തിൽ നിന്ന് റിപോർട്ട് ചെയ്തത്.

Next Story

RELATED STORIES

Share it