സ്ഫോടനത്തിന് ഉപയോഗിച്ചത് 60 കിലോ ആര്‍ഡിഎക്സ് എന്ന്
സിആര്‍പിഎഫ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. 350 കിലോഗ്രാം സ്ഫോടക വസ്തുക്കള്‍ നിറച്ച സ്കോര്‍പിയോ എസ്യുവി സിആര്‍പിഎഫ് ബസ്സില്‍ ഇടിച്ചു കയറ്റുകയായിരുന്നുവെന്നാണ് ആദ്യം റിപോര്‍ട്ടുകള്‍ വന്നിരുന്നത്.

ന്യൂഡല്‍ഹി: 40ഓളം സൈനികര്‍ കൊല്ലപ്പെട്ട പുല്‍വാമ ആക്രമണത്തിന് ഉപയോഗിച്ചത് 60 കിലോഗ്രാം ആര്‍ഡിഎക്സ് എന്ന്. സിആര്‍പിഎഫ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. 350 കിലോഗ്രാം സ്ഫോടക വസ്തുക്കള്‍ നിറച്ച സ്കോര്‍പിയോ എസ്യുവി സിആര്‍പിഎഫ് ബസ്സില്‍ ഇടിച്ചു കയറ്റുകയായിരുന്നുവെന്നാണ് ആദ്യം റിപോര്‍ട്ടുകള്‍ വന്നിരുന്നത്.
എന്നാല്‍, എസ്യുവി അല്ല സെഡാന് കാര്‍ ആണ് ഉപയോഗിച്ചതെന്നാണ് പുതിയ റിപോര്‍ട്ട്. 150 മീറ്റര്‍ റേഡിയസിലുള്ളതെല്ലാം തകര്‍ക്കാന്‍ പര്യാപ്തമായത്ര ആര്‍ഡിഎക്സ് ആണ് വാഹനത്തില്‍ ഉണ്ടായിരുന്നത്രെ. കാര്‍ ബസ്സിലേക്ക് ഇടിച്ചുകയറ്റിയില്ലെന്നും മറിച്ച് മറ്റു സൈനിക വാഹനങ്ങളെ ഇടതുവശത്തു കൂടി ഓവര്‍ടേക്ക് ചെയ്ത ശേഷം ബസ്സിന് തൊട്ടടുത്ത് വച്ച് സ്ഫോടനം നടത്തുകയായിരുന്നുവെന്നുമാണ് പുതിയ റിപോര്‍ട്ടുകളില്‍ പറയുന്നത്. സ്ഫോടനത്തിന്റെ ആഘാതത്തില്‍ ഒരു മൃതദേഹം 80 മീറ്റര്‍ വരെ അകലേക്കു തെറിച്ചുപോയി. ബസ്സ് പൂര്‍ണമായും തകര്‍ന്ന് ലോഹച്ചീളുകള്‍ മാത്രമായി മാറിയിരുന്നു. ആദില്‍ അഹ്മദ് ധര് എന്ന യുവാവാണ് ആക്രമണം നടത്തിയതെന്നാണ് പറയുന്നത്.
അതേ സമയം, സ്കൂള്‍ പഠനം പാതിവഴിയില്‍ നിര്‍ത്തിയ 22കാരനായ ധറിന് എവിടെ നിന്നാണ് ഇത്രയും ആര്‍ഡിഎക്സ് കിട്ടിയതെന്നും ആരാണ് ധറിനെ സഹായിച്ചതെന്നതും അവ്യക്തമാണ്. സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് ധര് താമസിച്ചിരുന്നത്. സിആര്‍പിഎഫ് വാഹനവ്യൂഹം വരുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ പൂര്‍ണ സുരക്ഷിതമാക്കിയ ഹൈവേയില്‍ ധര് എങ്ങിനെ കടന്നു കയറിയെന്നതും അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരികയാണ്.
RELATED STORIES
മുഹമ്മദ് സലാഹ് ലിവര്‍പൂളില്‍ തുടരും
25 May 2022 3:56 PM GMTമിലാന് താരം ഇബ്രാഹിമോവിച്ച് ഒമ്പത് മാസം പുറത്ത്
25 May 2022 3:28 PM GMTഖത്തര്‍ ലോകകപ്പിലേക്ക് ഇറ്റലിക്ക് സാധ്യത തെളിയുന്നു
24 May 2022 2:35 PM GMTഐഎസ്എല്ലിലേക്ക് ചുവപ്പ് ചെകുത്താന്മാര് വരുന്നു; ഈസ്റ്റ് ബംഗാള്‍...
24 May 2022 1:51 PM GMTജെഎസ്സി പന്ത്രണ്ടാമത് ഇന്‍ ഹൗസ് ടൂര്‍ണമെന്റിന് തുടക്കം
23 May 2022 6:49 AM GMTഇറ്റാലിയന്‍ സീരി എ കിരീടം എസി മിലാന്; നേട്ടം 11 വര്‍ഷങ്ങള്‍ക്ക് ശേഷം
22 May 2022 7:20 PM GMT