India

മാനസിക വെല്ലുവിളി നേരിടുന്ന 14 കാരിയെ ഏഴുമാസം പീഡിപ്പിച്ചു; ഡിഎംകെ നേതാവുള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍

കഴിഞ്ഞ ഏഴുമാസമായി ഇവര്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലിസ് അറിയിച്ചു. പെണ്‍കുട്ടി ഇപ്പോള്‍ അഞ്ച് മാസം ഗര്‍ഭിണിയാണ്. പെണ്‍കുട്ടിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

മാനസിക വെല്ലുവിളി നേരിടുന്ന 14 കാരിയെ ഏഴുമാസം പീഡിപ്പിച്ചു; ഡിഎംകെ നേതാവുള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍
X

തിരുച്ചി: തമിഴ്‌നാട്ടിലെ തിരുച്ചിയില്‍ മാനസിക വെല്ലുവിളി നേരിടുന്ന 14കാരിയെ നാലംഗ സംഘം ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ ഡിഎംകെ പ്രാദേശിക നേതാവടക്കം നാല് പേര്‍ അറസ്റ്റില്‍. ഡിഎംകെ നേതാവ് പി സെല്‍വരാജ്(49), ടി സെല്‍വരാജ്(51), മുത്തു(57), രാം രാജ്(45) എന്നിവരാണ് അറസ്റ്റിലായത്. പി സെല്‍വരാജ് ഡിഎംകെ നേതാവും രണ്ട് തവണ പഞ്ചായത്ത് പ്രസിഡന്റുമായ ആളാണ്.

കഴിഞ്ഞ ഏഴുമാസമായി ഇവര്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലിസ് അറിയിച്ചു. പെണ്‍കുട്ടി ഇപ്പോള്‍ അഞ്ച് മാസം ഗര്‍ഭിണിയാണ്. പെണ്‍കുട്ടിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

അമ്മയുടെയും മുത്തച്ഛന്റെയും കൂടെയാണ് പെണ്‍കുട്ടി താമസിക്കുന്നത്. അമ്മ കൂലിപ്പണിക്ക് പോകുന്ന സമയത്താണ് ഇവര്‍ കുട്ടിയെ പീഡിപ്പിച്ചത്. കുട്ടി ഗര്‍ഭിണിയായതോടെയാണ് സംഭവം പുറത്തറിയുന്നത്.

Next Story

RELATED STORIES

Share it