India

ഭര്‍ത്താവിനെ മരത്തില്‍ കെട്ടിയിട്ട് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്നുപേര്‍ അറസ്റ്റില്‍

ജാര്‍ഖണ്ഡിലെ ദുംക ജില്ലയിലാണ് 24 കാരിയെ ക്രൂരമായി ബലാത്സംഗത്തിന് ഇരയാക്കിയത്.

ഭര്‍ത്താവിനെ മരത്തില്‍ കെട്ടിയിട്ട് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്നുപേര്‍ അറസ്റ്റില്‍
X

റാഞ്ചി: ഭര്‍ത്താവിനെ മരത്തില്‍ കെട്ടിയിട്ട് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ജാര്‍ഖണ്ഡിലെ ദുംക ജില്ലയിലാണ് 24 കാരിയെ ക്രൂരമായി ബലാത്സംഗത്തിന് ഇരയാക്കിയത്. സംഭവത്തില്‍ മൂന്നുപേരെ പോലിസ് അറസ്റ്റ് ചെയ്തു. ദുര്‍ഗ ദെഹ്രി, ദേവേന്ദ്ര ദെഹ്രി, സോനു ദെഹ്രി എന്നിവരാണ് അറസ്റ്റിലായത്. പഹാരിയ ഗോത്രക്കാരിയാണ് ബലാത്സംഗത്തിനിരയായ യുവതി.

മാര്‍ക്കറ്റില്‍ പോയി വീട്ടിലേക്ക് മടങ്ങുന്ന വഴിയിലാണ് യുവതി ആക്രമിക്കപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവിനെസംഘം ബലം പ്രയോഗിച്ച് അടുത്തുള്ള മരത്തില്‍ കെട്ടിയിട്ട ശേഷം യുവതിയെ കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നെന്ന് പോലിസ് പറഞ്ഞു.




Next Story

RELATED STORIES

Share it