- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹാഥ്റസ് സംഭവത്തിൽ പ്രതിഷേധിച്ച് യുപിയില്‍ 236 ദലിതര്‍ ബുദ്ധമതം സ്വീകരിച്ചു
ജാതി വിവേചനം എല്ലാ തലങ്ങളിലും നടക്കുന്നുണ്ട്. പോലിസ്, ഭരണകൂടം, സര്‍ക്കാര്‍ എന്നിങ്ങനെ എല്ലാ സ്ഥാപനങ്ങളിലും സവര്‍ണ്ണ ആധിപത്യമാണുള്ളത്.

ഹാഥ്റസ്: ഉത്തര്‍പ്രദേശ് ഹാഥ്റസില്‍ ദലിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് വാത്മീകി വിഭാഗത്തില്‍പ്പെട്ട 236 പേര്‍ ബുദ്ധമതം സ്വീകരിച്ചു. ഉത്തര്‍പ്രദേശിലെ ഖാസിയാബാദ് ജില്ലയിലെ കര്‍ഹേര ഗ്രാമത്തിലെ വാകത്മീകി സമുദായംഗങ്ങളാണ് ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതം തിരഞ്ഞെടുത്തത്. രാജ് രത്‌ന അംബേദ്കറിന്റേയും ബുദ്ധസന്യാസികളുടേയും ബുദ്ധിസ്റ്റ് സൊസൈറ്റി അധികൃതരുടേയും സാന്നിധ്യത്തിലാണ് ഇവര്‍ ബുദ്ധമതം സ്വീകരിച്ചത്.
ഞങ്ങള്‍ എത്ര പഠിച്ചാലും എന്ത് തൊഴില്‍ ചെയ്താലും വിപ്ലവം കാണിച്ചാലും ശരി ഞങ്ങളെ എല്ലാവരും അവരേക്കാള്‍ താഴെയുള്ളവരായിട്ടാണ് പരിഗണിക്കുന്നത്. ഞങ്ങള്‍ മറ്റുള്ളവര്‍ക്ക് തുല്യരായ പൗരന്മാരല്ല എന്ന് ഞങ്ങള്‍ക്ക് തന്നെ തോന്നലുണ്ടാകുന്നു. ഹാഥ്റസ് ബലാത്സംഗക്കേസിന്റെ കാര്യമായാലും, ദലിതര്‍ക്കെതിരെയുള്ള മറ്റ് കേസുകളിലായാലും, ഞങ്ങള്‍ ഓരോ ദിവസവും ഓരോ ഇടത്തും വിവേചനം അനുഭവിക്കേണ്ടി വരുന്നുവെന്ന് ദലിതര്‍ ബുദ്ധമതം സ്വീകരിച്ച സംഭവത്തെ സ്വാഗതം ചെയ്തുകൊണ്ട് ബുദ്ധിസ്റ്റ് സൊസൈറ്റി പ്രവര്‍ത്തകര്‍ പറഞ്ഞു.
1956 മുതലാണ് ജാതിവിവേചനത്തിനെതിരെ ദലിതര്‍ ബുദ്ധമതം സ്വീകരിക്കുന്നത് ഒരു രാഷ്ട്രീയ തീരുമാനമായിക്കണ്ടു തുടങ്ങുന്നത്. ആ വര്‍ഷം അംബേദ്കര്‍ ബുദ്ധമതം സ്വീകരിച്ചതോടെ ഹിന്ദുമതം ഉപേക്ഷിക്കല്‍ മാത്രമാണ് ജാതിയില്‍ നിന്ന് മോചനം നേടാനുള്ള ഏകമാര്‍ഗ്ഗമെന്ന് വിശ്വസിച്ചഒരു വിഭാഗം ബുദ്ധമതം സ്വീകരിച്ചിരുന്നു. 2018 മുതല്‍ രാജ്യത്ത് ദലിതര്‍ക്കെതിരെയുള്ള അക്രമസംഭവങ്ങളില്‍ 7.3 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തിയ പശ്ചാത്തലത്തില്‍ക്കൂടിയാണ് ഹിന്ദുമതം ഉപേക്ഷിക്കുന്നതെന്ന് ബുദ്ധമതം സ്വീകരിച്ചശേഷം പ്രതിഷേധക്കാര്‍ പറഞ്ഞു.
ജാതി വിവേചനം എല്ലാ തലങ്ങളിലും നടക്കുന്നുണ്ട്. പോലിസ്, ഭരണകൂടം, സര്‍ക്കാര്‍ എന്നിങ്ങനെ എല്ലാ സ്ഥാപനങ്ങളിലും സവര്‍ണ്ണ ആധിപത്യമാണുള്ളത്. ദലികര്‍ക്കെതിരേ നടക്കുന്ന എല്ലാ അക്രമങ്ങള്‍ക്കു നേരെയും അതിനാല്‍ത്തന്നെ അധികാരികള്‍ കണ്ണടയ്ക്കുന്നു. ഹാഥ്റസിലെ കേസിലെ പോലെ അവര്‍ തന്നെ മര്‍ദ്ദകരായി മാറുമെന്ന് ബുദ്ധമതം സ്വീകരിച്ച സംഘത്തിന്റെ പ്രതിനിധികള്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















