എന്‍ഡിഎ മേല്‍ക്കൈ നേടുമെന്ന് സീവോട്ടര്‍ സര്‍വേ; കേരളത്തില്‍ യുഡിഎഫ്
സിവോട്ടര്‍ സര്‍വേ പ്രകാരം എന്‍ഡിഎയ്ക്ക് ലഭിക്കുക 264 സീറ്റാണ്. യുപിഎയ്ക്ക് 141 സീറ്റ് ലഭിക്കും. 543 സീറ്റിലേക്കാണ് മത്സരം നടക്കുന്നത്.

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി ഉള്‍പ്പെടുന്ന എന്‍ഡിഎ മേല്‍ക്കൈ നേടുമെന്ന് സി വോട്ടര്‍ അഭിപ്രായ സര്‍വേ. സിവോട്ടര്‍ സര്‍വേ പ്രകാരം എന്‍ഡിഎയ്ക്ക് ലഭിക്കുക 264 സീറ്റാണ്. യുപിഎയ്ക്ക് 141 സീറ്റ് ലഭിക്കും. 543 സീറ്റിലേക്കാണ് മത്സരം നടക്കുന്നത്. കേരളത്തില്‍ യുഡിഎഫിന് 14 സീറ്റിലേക്ക് സാധ്യതയുണ്ടെന്നാണ് സര്‍വേ പറയുന്നത് ആറ് സീറ്റ് എല്‍ഡിഎഫ് നേടും. തമിഴ്‌നാട്ടില്‍ ഡിഎംകെ തൂത്തുവാരുമെന്നാണ് പ്രവചനം.
മാര്‍ച്ച് മാസത്തില്‍ നടത്തിയ സര്‍വേയിലാണ് ഈ ഫലം. ബിജെപിക്ക് 220 സീറ്റും സഖ്യകക്ഷികള്‍ക്ക് 40 സീറ്റുമാണ് പ്രവചിക്കപ്പെടുന്നത്. എന്‍ഡിഎ അന്ധ്രയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ്, തെലുങ്കാനയില്‍ ടിആര്‍എസ്, മിസോറാമില്‍ മിസോ നാഷണല്‍ ഫ്രണ്ട്, ഓഡിഷയില്‍ ബിഡിജെഎസ് എന്നിവരുമായി സഖ്യമുണ്ടാക്കിയാല്‍ എന്‍ഡിഎക്ക് 301 സീറ്റുവരെ നേടാം എന്നും സര്‍വേ പറയുന്നു.
യുപിഎയില്‍ കോണ്‍ഗ്രസ് 88 സീറ്റുകള്‍ നേടുമെന്നാണ് റിപോര്‍ട്ട്. 53 സീറ്റ് യുപിഎ സഖ്യകക്ഷികള്‍ നേടും. അതേ സമയം, കേരളത്തിലെ എല്‍ഡിഎഫ്, പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്, യുപിയിലെ എസ്പിബി-എസ്പി സഖ്യം, അസമിലെ എഐയുഡിഎഫ് എന്നിവയുമായി സഖ്യമുണ്ടാക്കിയാല്‍ യുപിഎയ്ക്ക് 226 സീറ്റുവരെ നേടാം എന്നും സര്‍വേ പറയുന്നു. ഉത്തര്‍പ്രദേശില്‍ 71 ല്‍ നിന്നും ബിജെപി 26 സീറ്റിലേക്ക് ഒതുങ്ങും എന്നും സര്‍വേ പ്രവചിക്കുന്നു.
RELATED STORIES
ഈ മൂന്ന് ആപ്പുകള്‍ നിങ്ങളുടെ ഫോണിലുണ്ടെങ്കില്‍ ഉടന്‍ നീക്കുക;...
23 May 2022 6:33 PM GMTഗ്രൂപ്പില്‍ 512 അംഗങ്ങള്‍, രണ്ട് ജിബി ഫയലുകള്‍ അയക്കാം, അഡ്മിന്...
15 May 2022 6:14 PM GMTബിഎസ്എന്‍എലും 4ജിയിലേക്ക്; കേരളത്തില്‍ ആദ്യഘട്ടം നാല് ജില്ലകളില്‍
20 April 2022 5:38 PM GMTവാഹനാപകടങ്ങളുടെ മുന്നറിയിപ്പ്; വരുന്നു, ആപ്പിള്‍ ഐഫോണിന്റെ പുതിയ...
11 April 2022 3:51 PM GMTആന്‍ഡ്രോയ്ഡിനും ഐഒഎസ്സിനും പുതിയ ബദല്‍; ഇന്ത്യന്‍ നിര്‍മിത ഒഎസ്...
16 March 2022 4:32 PM GMTറഷ്യന്‍ ചാനലുകള്‍ക്ക് ആഗോളതലത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തി യൂ ട്യൂബ്
12 March 2022 2:27 AM GMT