India

നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ ആംബുലന്‍സ് ഇടിച്ച് രണ്ട് മരണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്

നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ ആംബുലന്‍സ് ഇടിച്ച് രണ്ട് മരണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്
X

ജയ്പൂര്‍: നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ ആംബുലന്‍സ് ഇടിച്ച് രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്ക്. ബല്‍വന്ദ്(32), ഗുര്‍മീത് സിങ് (35) എന്നിവാണ് മരിച്ചത്. പരിക്കേറ്റയാളെ ജോധ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നുപേരും ആംബുലന്‍സ് യാത്രക്കാരാണ്. രാജസ്ഥാനിലെ നഗൗര്‍ ജില്ലയിലാണ് അപകടമുണ്ടായത്.

പഞ്ചാബിലെ ഗാന്ധിനഗറില്‍ ഒരു തൊഴിലാളിയുടെ മൃതദേഹം കൈമാറിയതിന് ശേഷം ഗുജറാത്തിലേക്ക് മടങ്ങുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. തങ്ക്‌ല ടോള്‍ പ്ലാസയ്ക്കടുത്താണ് അപകടം നടന്നതെന്ന് ഖിവ്‌സര്‍ പോലിസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ രാം രത്തന്‍ പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹങ്ങള്‍ ഖിവ്‌സര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും കുടുംബാംഗങ്ങളെത്തിയ ശേഷം നടത്തുമെന്നും രത്തന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it