മുത്തച്ഛനെ മഴുകൊണ്ട് വെട്ടിക്കൊന്നു; 18കാരന് പിടിയില്‍
BY BSR22 Sep 2019 1:30 PM GMT
X
BSR22 Sep 2019 1:30 PM GMT
ബാന്ദ(യുപി): സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് മുത്തച്ഛനെ മഴുകൊണ്ട് വെട്ടിക്കൊന്ന കേസില്‍ 18കാരനെ പോലിസ് അറസ്റ്റ് ചെയ്തു. പ്രദീപ് എന്ന യുവാവാണ് 65കാരനായ മുത്തച്ഛന് മോത്തിലാല്‍ പാലിനെ മഴുകൊണ്ട് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രി ഉത്തര്‍പ്രദേശിലെ ബാന്ദ ജില്ലയിലെ സാന്ദി വില്ലേജിലാണ് സംഭവമെന്ന് സീനിയര്‍ പോലിസ് ഓഫിസര്‍ ഗണേഷ് പ്രസാദ് സാഹ അറിയിച്ചു. പ്രദീപിനെ ശനിയാഴ്ച വൈകീട്ടാണ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് ഉപയോഗിച്ച മഴുവും ചോരപുരണ്ട വസ്ത്രങ്ങളും പോലിസ് കണ്ടെടുത്തിട്ടുണ്ട്. മുത്തച്ഛന്റെ ഉടമസ്ഥതയിലുള്ള സ്ഥലം ജ്യേഷ്ഠനും അനുജനും നല്‍കുകയും തനിക്ക് നല്‍കാതിരിക്കുകയും ചെയ്ത വിരോധത്തിനാണ് കൊലപാതകം നടത്തിയതെന്നാണു പോലിസ് കണ്ടെത്തല്‍.
Next Story
RELATED STORIES
പ്ലസ്ടു വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍
26 May 2022 3:51 AM GMTവാച്ചര്‍ രാജന്റെ തിരോധാനം;തിരച്ചിലിനായി തണ്ടര്‍ ബോള്‍ട്ടിന്റെ...
21 May 2022 5:01 AM GMTവിതരണത്തില്‍ പാളിച്ച;പാലക്കാട് റേഷന്‍ കടകളില്‍ അരി വിതരണം തടസപ്പെട്ടു
18 May 2022 4:36 AM GMTകല്ലാംകുഴി ഇരട്ടക്കൊല;ലീഗ് നേതാവ് ഉള്‍പ്പെടെ 25 പ്രതികള്‍ക്കും...
16 May 2022 7:12 AM GMTമലമ്പുഴ ജില്ലാ ജയിലില്‍ നിന്ന് തടവുകാരന് ചാടിപ്പോയി
13 May 2022 6:49 AM GMTപോലിസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമം: യുവാവിന് 10 വർഷം കഠിനതടവും ശിക്ഷയും
12 May 2022 10:12 AM GMT